കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ വച്ച് മരിച്ച മാഹി സ്വദേശിയുടെ പേര് ലിസ്റ്റിലില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ച ഇയാളുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നാല്‍പത് ദിവസമായിട്ടും സംസ്ഥാനം ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് മാഹി സ്വദേശിയുടെ കുടുംബം. 


മരണം കേരളത്തില്‍ വച്ചായിരുന്നുവെങ്കിലും മാഹി സ്വദേശിയായതിനാല്‍ പുതുച്ചേരിയുടെ കണക്കിലാണ് ഇത് രേഖപ്പെടുത്തേണ്ടത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. എന്നാല്‍, മഹാരാഷ്ട്രയില്‍ മരിച്ച നാല് മലയാളികളുടെ പേരുകള്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 


കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ പതിനൊന്നിനാണ് മാഹി സ്വദേശിയായ മെഹറൂഫ് മരിക്കുന്നത്. മരിച്ച് 40 ദിവസം കഴിഞ്ഞിട്ടും ഇരു സംസ്ഥാനങ്ങളും തങ്ങളുടെ ലിസ്റ്റില്‍ മെഹറൂഫിന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.


കേന്ദ്രത്തിന്‍റെയും കേരളത്തിന്‍റെയും വെബ്സൈറ്റുകളില്‍ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 666 പേരാണ്. എന്നാല്‍, മരിച്ചവരുടെ എണ്ണം രണ്ട് വെബ്സൈറ്റുകളിലും രണ്ട് രീതിയിലാണ്‌. കേന്ദ്രത്തിന്‍റെ കണക്കില്‍ കേരളത്തിലെ കണക്കിലെക്കാള്‍ കൂടുതലാണ് മരണം.