തൃശൂര്‍: കൊറോണ വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്കരിക്കാമെന്ന് തൃശൂര്‍ അതിരൂപത. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മെത്രോപ്പൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്ത്താണ് ശവസംസ്കാരത്തെ കുറിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.


വൈറസിനെ ഉന്മൂലനം ചെയ്യണം: 'കൊറോണ' ദേവിയെ പ്രതിഷ്ഠിച്ച് മലയാളി യുവാവ്!!


 


നിലവിലെ സാഹചര്യം കണക്കിലെടുത്ത്  ബന്ധുകളുടെ സമ്മതത്തോടെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വേണം മൃതദേഹം ദഹിപ്പിക്കാം. 


ദഹിപ്പിച്ച ശേഷമുള്ള ഭൗതിക അവശിഷ്ടം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാവുന്നതാണ്. സെമിത്തേരിയില്‍ സ്ഥലമുണ്ടെങ്കില്‍ അവിടെ കുഴിയെടുത്ത് സംസ്കരിക്കാം. അല്ലാത്തപക്ഷം ഇടവക പള്ളിയിലെ പറമ്പില്‍ സംസ്കരിക്കാവുന്നതാണ്. 


See Pics: നിറത്തിനുമപ്പുറം... പരിക്കേറ്റ വെളുത്ത വര്‍ഗക്കാരനെ ചുമന്നു കറുത്ത വര്‍ഗക്കാരന്‍....


നിശ്ചിതകാലത്തിന് ശേഷം ഈ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ സെമിത്തേരിയിലേക്ക് അടക്കം ചെയ്യാം. ഈ നിബന്ധനകള്‍ പാലിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യാം.