കൊല്ലം: കൊറോണ വൈറസിനെ ആരാധിക്കുന്ന മലയാളി യുവാവിന്‍റെ വാര്‍ത്ത വൈറലാകുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലം ചിതറ സ്വദേശി അനിലന്‍ മുഹൂര്‍ത്തമാണ് വീട്ടിലെ പൂജാമുറിയില്‍ കൊറോണയെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്. കൊറോണ വൈറസി(Corona virus) നെ എങ്ങനെയെങ്കിലും തുടച്ചുനീക്കണമെന്ന ആഗ്രഹവും പ്രാര്‍ത്ഥനയുമാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക്. ഇതിനിടെയാണ് ഏറെ കൗതുകം നിറഞ്ഞ വാര്‍ത്ത പുറത്ത് വരുന്നത്. 


ചൈനയ്ക്ക് അനുകൂലമായി പോസ്റ്റിട്ടു: 1.7 ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു!


അനിലന്‍ തന്നെ തയാറാക്കിയ മൂര്‍ത്തിയെയാണ് ആരാധിക്കുന്നത്. കൊറോണ മൂര്‍ത്തി എന്നാണ് അനിലന്‍ ഇതിനു പേര് നല്‍കിയിരിക്കുന്നത്. തൂണിലും തുരുമ്പിലും പുല്‍തുമ്പില്‍ പോലും ദൈവത്തെ ദര്‍ശിക്കണം എന്നാണ് ഹൈന്ദവ ധര്‍മ്മശാസ്ത്രവും സനാദന ധര്‍മ്മവും പഠിപ്പിക്കുന്നതെന്ന് അനിലന്‍ പറയുന്നു. 


കൊറോണ ഒരു വൈറസാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ഹൈന്ദവ സങ്കല്‍പ്പമനുസരിച്ച് ഒരു ദേവി ഭാവത്തില്‍ പൂജിക്കുന്നുവെന്നും അനിലന്‍ പറയുന്നു. കൊറോണയെ ഉന്മൂലനം ചെയ്യാന്‍ ശാസ്ത്രലോകത്തിന് കഴിയണം എന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നും വാക്സിന്‍ ഉടന്‍ കണ്ടെത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 


Teaser: 'കാര്‍ഗില്‍ ഗേള്‍'‍; ജാന്‍വിയെ പ്രശംസിച്ച് ഗുഞ്ചന്‍ സക്സേന!!


'നമ്മുടെ നാട്ടില്‍ നടീനടന്മാര്‍ക്ക് പാലഭിഷേകം നടത്താറുണ്ട്‌. അത് അവരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യം. വസൂരി വന്ന വ്യക്തിയെ പായില്‍ ചുരുട്ടി കെട്ടി ഉപേക്ഷിക്കുന്ന രീതി പ്രാചീന കാലത്ത് നിലനിന്നിരുന്നു. വസൂരിമാലയെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കുന്ന ഒരു സമ്പ്രദായവും ഇവിടെ നിലനിന്നിരുന്നു. അത്രയുമൊന്നും താന്‍ കടക്കുന്നില്ല. ഇതെന്‍റെ സ്വകാര്യതയാണ്‌.' -അദ്ദേഹം പറഞ്ഞു. 


യുദ്ധസമാനമായ ഈ സാഹചര്യത്തില്‍ ആര്‍ക്കും ആരാധനാലയങ്ങളില്‍ സ്വസ്ഥമായി ഇരുന്നു പ്രാര്‍ത്ഥിക്കാന്‍ കഴിയില്ലെന്നും അതുക്കൊണ്ട് തന്നെ തന്റെ ഈ പൂജമുറിയിലേക്ക് ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


മോദിയുടെ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റു... #തോറ്റപ്രധാനമന്ത്രി-യ്ക്ക് പിന്നില്‍ ആഷിന്‍


 


തെര്‍മോക്കോള്‍ ഉപയോഗിച്ച് മകള്‍ നിര്‍മ്മിച്ച മൂര്‍ത്തിയേയാണ് ഇദ്ദേഹം പൂജാമുറിയില്‍ മറ്റ് ദൈവങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിച്ചിരിക്കുന്നത്. പുല്‍തുമ്പില്‍ പോലും ദേവിഭാവം ദര്‍ശിക്കാന്‍ സാധിക്കുമെങ്കില്‍ എന്‍റെ സ്വകാര്യതയില്‍ ഞാന്‍ ഇതിനെയും ദേവിയായി പ്രതിഷ്ഠിച്ച് മാനവ രാശിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. -അദ്ദേഹം പറയുന്നു. 


അതേസമയം, ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ നില്‍ക്കുന്ന ഈ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ പൂജാരികള്‍ക്ക് സാധിക്കില്ലെന്നും തനിക്കോ കുടുംബത്തില്‍ ആര്‍ക്കെങ്കിലുമോ രോഗം വന്നാല്‍ ആദ്യം ആശുപത്രിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ പൂജയോ വഴിപാടു കഴിക്കുകയോ ചെയ്യാതെ ആരോഗ്യ വകുപ്പിനെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.