തിരുവനനന്തപുരം: ചൈനയിലെ വുഹാനില്‍ നിന്നും പടര്‍ന്നുപിടിച്ച കൊറോണയില്‍ നാടും നഗരവും വിറങ്ങലിച്ചു നില്‍ക്കുന്ന സമയത്ത്  വര്‍ക്കലയില്‍ ആന്റി കൊറോണ ജൂസ് വില്‍പന നടത്തിയ വിദേശി കസ്റ്റഡിയില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

വര്‍ക്കല ഹെലിപ്പാടിന് സമീപമാണ് സംഭവം. കോഫി ടെമ്പിള്‍ ഉടമയായ വിദേശിയെയാണ് വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ കൊറോണയെ ചെറുക്കാന്‍ എന്നപേരില്‍ 'ആന്റി കൊറോണ വൈറസ് ജൂസ്' എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ഇയാള്‍ ഈ ജൂസ് വില്‍പന നടത്തിയത്.


ഇയാളെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും താക്കീത് നല്‍കി പോലീസ് വിട്ടയച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വിദേശിയായ ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ ഹോട്ടല്‍ നടത്തിവരികയായിരുന്നു.


ഇയാളുടെ പുതിയ ആന്റി കൊറോണ വൈറസ് ജൂസിന് 150 രൂപ വിലയാണെന്നും ബോര്‍ഡില്‍ കുറിച്ചിട്ടുണ്ടായിരുന്നു. ഇത് ശ്രദ്ധിച്ചതോടെയാണ്‌ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.


ഇയാളുടെ ജൂസില്‍ ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവയായിരുന്നു ചേരുവകള്‍ ആയിരുന്നത്. ഇയാളുടെ കയ്യില്‍ നിന്നും നിരവധി പേരാണ് ഈ ജൂസ് വാങ്ങിയതെന്നാണ് സൂചന.