Corona Virus;സംസ്ഥാനത്ത് മാസ്ക്കിന് കൊള്ളവില!
സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സര്‍ജിക്കല്‍ മാസ്ക്ക് തേടി ജനം അലയുകയാണ്.സര്‍ജിക്കല്‍ മാസ്ക്കിനാകട്ടെ തീവിലയുമാണ്.സംസ്ഥാനത്തെ പലയിടങ്ങളിലും സര്‍ജിക്കല്‍ മാസ്ക്ക് തേടി ആളുകള്‍ അലയുമ്പോഴും അത് കിട്ടാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കൊച്ചി:സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ സര്‍ജിക്കല്‍ മാസ്ക്ക് തേടി ജനം അലയുകയാണ്.സര്‍ജിക്കല്‍ മാസ്ക്കിനാകട്ടെ തീവിലയുമാണ്.സംസ്ഥാനത്തെ പലയിടങ്ങളിലും സര്‍ജിക്കല്‍ മാസ്ക്ക് തേടി ആളുകള്‍ അലയുമ്പോഴും അത് കിട്ടാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ചിലരാകട്ടെ അവസരം മുതലെടുത്ത് കൊള്ളലാഭം നേടുന്നുമുണ്ട്.വന്‍ വിലയാണ് ഈടാക്കുന്നത്.അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ട് വരുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടാകേണ്ടതാണ്.വളരെ വിലകുറഞ്ഞ ടു പ്ലേ,ത്രീ പ്ലേ സര്‍ജിക്കല്‍ മാസ്ക്കുകള്‍ ഇപ്പോള്‍ വലിയ വിലയ്ക്കാണ് വില്‍ക്കുന്നത്.എറണാകുളം ജില്ലാ കളക്റ്റര്‍ കൃതൃമ വിലക്കയറ്റം ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മാസ്ക്കുകള്‍ വിതരണം ചെയ്യുന്ന സര്‍ജിക്കല്‍ ഷോപ്പുകള്‍, മോത്തകച്ചവടക്കാര്‍ എന്നിവര്‍ അവസരം മുതലെടുത്ത് മാസ്ക്കുകള്‍ പൂഴ്ത്തി വെച്ചിരിക്കുകയാണ് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.പത്തനം തിട്ടയില്‍ സേവാ ഭാരതിയുടെ നേതൃത്വത്തില്‍ മാസ്ക്കുകള്‍ സൗജന്യമായി വിതരണം ചെയ്തത് ജനങ്ങള്‍ക്ക് ആശ്വാസമായി.ഏറണാകുളത്തും കോട്ടയത്തും ഒക്കെ ചില കൂട്ടായ്മകള്‍ മാസ്ക്ക് വിതരണം നടത്തുവാന്‍ രംഗത്തിറങ്ങിയതും ജനങ്ങള്‍ക്ക് സഹായകമാണ്.എന്തായാലും കോവിഡ്19 നേരിടുന്നതിന് എല്ലാ നടപടികളും സ്വീകരിച്ച് മുന്നോട്ട് പോകുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് ശ്രദ്ധിക്കുമ്പോഴാണ് ചില ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ മോശം പ്രവണതകള്‍ ഉണ്ടാകുന്നത്.കൂടുതല്‍ ജാഗ്രതയോടെ എല്ലാവരും ഒറ്റകെട്ടായി ഈ സാഹചര്യത്തെ മറികടക്കുന്നതിന് മുന്നിട്ടിറങ്ങണം.സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ഓകെ ഈ സാഹചര്യത്തെ മറികടക്കുന്നതിനായി പരിശ്രമിക്കേണ്ടതാണ്.