വാഹന അപകട റിപ്പോർട്ട് നൽകുന്നതിൽ വ്യാപക അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തല്‍; വാഹന പരിശോധനയ്ക്ക് പുതിയ നിർദേശം നൽകി ആഭ്യന്തര സെക്രട്ടറി
അപകടം നടന്ന വാഹനത്തിന്റെ പരിശോധന റിപ്പോർട്ട് നൽകുന്നതിലാണ് ഉദ്യോഗസ്ഥ അഴിമതി കണ്ടെത്തിയിരിക്കുന്നത്
വാഹന അപകട റിപ്പോർട്ട് നൽകുന്നതിൽ ആർടി ഓഫീസുകളിൽ വ്യാപക അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ. അഴിമതി തടയാൻ പുതിയ നിർദേശം മുന്നോട്ട് വച്ചിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. വാഹന പരിശോധനയ്ക്കുള്ള പൊലീസ് അപേക്ഷ ഇനി തപാലിൽ മാത്രമായിരിക്കും സ്വീകരിക്കുന്നത്.
അപകടം നടന്ന വാഹനത്തിന്റെ പരിശോധന റിപ്പോർട്ട് നൽകുന്നതിലാണ് ഉദ്യോഗസ്ഥ അഴിമതി കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാർ നേരിട്ട് നൽകുന്ന അപേക്ഷ പരിശോധിക്കാൻ മോട്ടോർ വാഹന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്. പരിശോധന റിപ്പോർട്ടുകൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്വന്തമായി പ്രിന്റ് ചെയ്യുവെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം അഴിമതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തി. വാഹന പരിശോധനയ്ക്കായി പൊലീസ് സ്റ്റേഷനിൽ നിന്നും പരാതിക്കാരുടെ കൈവശം അപേക്ഷ നൽകേണ്ടന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ പുതിയ നിര്‍ദ്ദേശം. വാഹന പരിശോധനയ്ക്കുള്ള പൊലീസ് അപേക്ഷ ഇനി മുതൽ തപാലിലായിരിക്കും നൽകേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA