കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച മൂന്നു ചോദ്യങ്ങള്‍ക്ക് കൂടി മറുപടി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന് കൈമാറാനും പ്രത്യേക കോടതി ഉത്തരവിട്ടു.


എന്നാല്‍ പ്രോസിക്യൂഷന്‍റെ വാദം കേള്‍ക്കാതെ പ്രതിയുടെ ഭാഗം മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായില്ലെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.


അതേസമയം സാക്ഷി വിസ്താരത്തിനായി ഇന്നലെ ഹാജരാകാന്‍ നടന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് അയച്ചെങ്കിലും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബനെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.


മറ്റു സാക്ഷികളായ ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും കഴിഞ്ഞ ദിവസം കോടതിയില്‍ സാക്ഷിവിസ്താരത്തിനായി കോടതിയില്‍ ഹാജരായിരുന്നു.