സ്വർണക്കടത്ത് കേസ്; സരിത്തിനും സന്ദീപിനും എതിരെ എന്ത് തെളിവുകളാണ് ഉള്ളതെന്ന് ഇഡിയോട് കോടതി
പ്രതികളുടെ കുറ്റസമ്മതമൊഴി മാത്രമാണ് ഇഡി നൽകിയിട്ടുള്ളതെന്നും ഇവർക്കെതിരേയുള്ള മറ്റ് തെളിവുകൾ എവിടെയെന്നും കോടതി ചോദിച്ചു
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിൽ (Gold Smuggling Case) സന്ദീപ് നായർക്കും സരിത്തിനും എതിരേ എന്ത് തെളിവാണുള്ളതെന്ന് കോടതി. ഇരുവർക്കും ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശം. പ്രതികളുടെ കുറ്റസമ്മതമൊഴി മാത്രമാണ് ഇഡി (ED) നൽകിയിട്ടുള്ളതെന്നും ഇവർക്കെതിരേയുള്ള മറ്റ് തെളിവുകൾ എവിടെയെന്നും കോടതി ചോദിച്ചു.
സ്വർണക്കടത്തിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സന്ദീപ് നായർക്കും സരിത്തിനും ജാമ്യം അനുവദിച്ചത്. ഇരുവർക്കും ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് തെളിവുകൾ എവിടെയെന്ന് കോടതി (Court) ചോദിച്ചത്. പ്രതികൾ 21 തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.
ALSO READ: Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M. Shivashankar
എന്നാൽ പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരേ ഇഡി അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിച്ചേക്കും. ഇഡി കേസിൽ ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസിന്റെ (Customs) കൊഫെപോസ നിലനിൽക്കുന്നതിനാൽ സന്ദീപിനും സരിത്തിനും പുറത്തിറങ്ങാനാവില്ല. ഇഡിയുടെ കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും എം. ശിവശങ്കറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...