തിരുവനന്തപുരം: തലസ്ഥാനത്ത്  കോവിഡ് വ്യാപനം രൂക്ഷമായി, തിരുവനന്തപുരത്തെ ജയില്‍ വകുപ്പ് ആസ്ഥാനം അടച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നു ദിവസത്തേയ്ക്കാണ് അടച്ചത്.  ജയില്‍ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ 2  തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പിന്‍റെ  നിര്‍ദ്ദേശപ്രകാരമാണ് 3 ദിവസത്തേക്ക് ജയില്‍ ആസ്ഥാനം അടച്ചിടാന്‍ തീരുമാനിച്ചതെന്ന് വകുപ്പ് മേധാവി ഋഷിരാജ് സിംഗ്  പറഞ്ഞു.  അണുനശീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും ആസ്ഥാനം വീണ്ടും തുറക്കുക. 


പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 55 തടവുകാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും രണ്ടു ദിവസത്തിനുളളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു.


Also read: ദു​രി​താ​ശ്വാ​സ ക്യാമ്പില്‍ കോ​വി​ഡ് വ്യാ​പ​നം; ഇതുവരെ സ്ഥിരീകരിച്ചത് 21 പേ​ര്‍​ക്ക്...!!


അതേസമയം,  പൂജപ്പുര സെന്‍ട്രല്‍ ജയിലിലും കോവിഡ് ആശങ്ക തുടരുകയാണ്. വ്യഴാഴ്ച   ഉദ്യോഗസ്ഥരും തടവുകാരുമടക്കം  41 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജയിലില്‍ ആകെ ഇതിനോടകം 116 തടവുകാര്‍ക്കാണ്  കോവിഡ്  സ്ഥിരീകരിച്ചത്.   


കൂടുതല്‍ തടവുകാര്‍ക്ക് കോവിഡ്‌  സ്ഥിരീകരിച്ചതോടെ  പൂജപ്പുര ജയിലിലുള്ള 975 തടവുകാര്‍ക്കും ടെസ്റ്റ് നടത്താനാണ് ജയില്‍ വകുപ്പ് തീരുമാനിച്ചിരിയ്ക്കുന്നത്.


അതേസമയം, കോവിഡ്‌  വ്യാപനം  രൂക്ഷമാവുന്ന സാഹചര്യത്തില്‍  സംസ്ഥാനത്തെ   മുഴുവന്‍ തടവുകാര്‍ക്കും  രണ്ടു ദിവസത്തിനുളളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ്  അറിയിച്ചു.


അതേസമയം, തിരുവനന്തപുരം ജില്ലയിൽ രോഗികൾ 8000 കടന്നു. കഴിഞ്ഞ 24  മണിക്കൂറില്‍  434 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.  8,334 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ്‌  സ്ഥിരീകരിച്ചത്.