COVID-19: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലി, ശനിയാഴ്ച പൊതു അവധി
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി പിണറായി സർക്കാർ ....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി പിണറായി സർക്കാർ ....
സർക്കാർ ജീവനക്കാർക്ക് ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. കൂടാതെ ശനിയാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചു . സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു .
സംസ്ഥാനത്ത് കോവിഡ് -19 പടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത് .
കേരളത്തിൽ ദിനംപ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ് .
കേരളത്തില്‍ ഇതുവരെ 22പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ കര്‍ശന നിയന്ത്രണങ്ങളെടുക്കാന്‍ സര്‍ക്കാര്‍ നിർബന്ധിതമായിരിക്കുകയാണ് .
ഈ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി എന്ന നിർദ്ദേശം പുറത്തു വന്നിരിക്കുന്നത് .
ഈ പുതിയ തീരുമാനം അനുസരിച്ച് സര്‍ക്കാര്‍ ഓഫീസില്‍ എത്തുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയും. ദിവസവും 50% ജീവനക്കാര്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. ഇന്ന് ജോലിക്ക് എത്തുന്ന പകുതി ജീവനക്കാര്‍ നാളെ വരേണ്ടതില്ല. പകരമായി ഇന്ന് അവധിയിലായിരുന്ന ജീവനക്കാര്‍ ജോലിക്കെത്തും. മാര്‍ച്ച് 31 വരെയാണ് ഈ നിയന്ത്രണം.
അതേസമയം, ഓഫീസിലെത്താത്ത ദിവസങ്ങളില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ജീവനക്കാരോട് ഇ ഫയല്‍ സംവിധാനത്തിലേക്ക് മാറാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.