Kerala Covid 19 : സംസ്ഥാനത്തും കോവിഡ് വീണ്ടും ആശങ്ക പരത്തുന്നു; ഗുരുതരരോഗികളുടെ എണ്ണം വർധിക്കുന്നു
കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 45 ശതമാനം വർധനവാണ് ഉണ്ടായത്.
Thiruvananthapuram : സംസ്ഥാനത്ത് കോവിഡ് (Covid 19) രോഗികളുടെ എന്നാൽ വർധിക്കാൻ ആരംഭിച്ചു. ഇതിനോടൊപ്പം തന്നെ രോഗബാധ മൂലം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 45 ശതമാനം വർധനവാണ് ഉണ്ടായത്.
അതേസമയം കോവിഡ് രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 5 ശതമാനവും വർധിച്ചിട്ടുണ്ട്. എന്നാൽ സമ്പൂർണ ലോക് ഡൗണിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇനിയും ഒരു ലോക് ഡൗൺ വരുന്നത് ജനജീവിതത്തെ പൂർണമായി ബാധിക്കുമെന്നുള്ളത് കൊണ്ടാണ് തീരുമാനം എന്നും അറിയിച്ചിരുന്നു.
ജനുവരി ഒന്നിന് സംസ്ഥാനത്ത് ആകെ 2435 പേർക്കായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.എന്നാൽ ജനുവരി 7 ന് ആകെ 5296 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം 169-ൽ നിന്ന് 240 ആയും ഉയർന്നു. കഴിഞ്ഞ ആഴ്ചകളിൽ രോഗബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചത് 1.9 ശതമാനം രോഗബാധിതരെ മാത്രമായിരുന്നു. എന്നാൽ ഈ ആഴ്ച ഇത് 2.1 ശതമാനമായി ഉയർന്നു.
രാജ്യത്ത് ആകമാനം ഉള്ള സ്ഥിതിയും വ്യത്യാസമില്ല. രാജ്യത്തും കോവിഡ് രോഗബാധ പടർന്ന് പിടിക്കുകയാണ്. രാജ്യത്ത് ഇന്ന് 1,41,986 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 285 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,83,463 ആയി ഉയർന്നു.
ALSO READ: Omicron | സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ ഒമിക്രോൺ കേസുകൾ 305 ആയി
രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 4,72,169 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനം ആണ്. രാജ്യത്ത് ഇതുവരെ 3,44,12,740 പേർ രോഗമുക്തി നേടി.
23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 3,071 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 1,203 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...