തിരുവനന്തപുരം: വളരെ ഉയർന്ന തോതിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റിയാണ് നിലവവിൽ സംസ്ഥാനത്ത്. ആശങ്ക വേണ്ടന്ന് വിദഗ്ധർ പറയുമ്പോഴും സർക്കാർ എന്ത് നിലപാട് എടുക്കും എന്നതാണ് ശ്രദ്ധേയം. ഇത്തരമൊരു ഘട്ടത്തിലാണ് ഇന്ന് കേരളത്തിൽ നത്തെ കോവിഡ്  അവലോകന യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്നത്. യോഗത്തിൽ സംസ്ഥാനത്ത് അടുത്തായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ മാറ്റങ്ങൾ ചർച്ച ചെയ്തേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉടൻ കൂടുതൽ ഇളവുകൾ നിലവിൽ സംസ്ഥാനത്ത് നടപ്പാക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ പൂർണമായി ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയിലെത്തിയിരുന്നു. നിലവിൽ കണ്ടെയിൻമെൻറ് സോണുകളിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത്. കൂടുതൽ രോഗ വ്യാപനം ഉണ്ടാവുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആണ് ശുപാർശ ചെയ്യുന്നതും.


ALSO READ: India COVID Update : രാജ്യത്ത് 45,352 പേർക്ക് കൂടി കോവിഡ് രോഗബാധ; 32,097 കേസുകളും കേരളത്തിൽ നിന്ന്


വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്,രാത്രികാല കർഫ്യൂ ഒഴിവാക്കുന്നത്, പരമാവധി മേഖലകൾ തുറക്കുന്നത് തുടങ്ങി നിരവധി ആവശ്യങ്ങളും,അജണ്ടകളും ഉന്നയിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ കോവിഡ്  വ്യാപനത്തിൽ ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്നായിരുന്നു വിദഗ്ധർ അഭിപ്രായപ്പെട്ടത്. എന്നാൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല.


അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ ഇന്ന് 29,322 പേർക്ക് കോവിഡ്-19 (Covid-19) സ്ഥിരീകരിച്ചു. തൃശൂർ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂർ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസർഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


ALSO READ: കേരളത്തിലെ Covid വ്യാപനം മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍


17.91 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇത് 10-ലേക്ക് എത്തിക്കുകയാണ് സ‍ർക്കാർ ലക്ഷ്യമിടുന്നത്. എങ്കിൽ മാത്രമെ കോവിഡ് പ്രതിരോധം ഫലപ്രദമാക്കാൻ സാധിക്കുകയുള്ളു. പ്രതിസന്ധിക്ക് ആക്കം കൂട്ടി വിവിധ ജില്ലകളിൽ വാക്സിൻ അളവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൂടുതൽ കോവി ഷീൽഡ് വാക്സിനുകൾ ആവശ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.