തിരുവനന്തപുരം: കോവിഡ് (Covid19) അതിരൂക്ഷമായി മുന്നേറിക്കൊണ്ടിരിക്കുന്ന തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കുന്നു.  ഇന്നലെ അർദ്ധരാത്രി 12 മണിമുതൽ തിരുവനന്തപുരത്ത് സി കാറ്റഗറ്റി നിയന്ത്രണങ്ങൾ പ്രാബല്യത്തിലായിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഒരു തരത്തിലുള്ള ആൾക്കൂട്ടവും പാടില്ലെന്നാണ് നിർദ്ദേശം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രിയിലെ രോഗികളുടെ കണക്കടിസ്ഥാനത്തിലുള്ള നിയന്ത്രണത്തിന്റെ ഭാഗമായാണ്  തിരുവനന്തപുരം (Thiruvananthapuram) ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. കൂടാതെ കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ എട്ട് ജില്ലകളെ ബി കറ്റഗറിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിരുന്നു.


Also Read: Covid | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ ലൈബ്രറിയിൽ കർശന നിയന്ത്രണങ്ങൾ


നിയന്ത്രണങ്ങൾ (Covid19) കർശനമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളുമടക്കം അടച്ചിടും. ഒപ്പം ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണമെന്നും നിർദ്ദേശമുണ്ട്. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാനവർഷമൊഴികെ ബാക്കി എല്ലാ ക്ലാസുകളും ഓൺലൈനാക്കും. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. കൂടാതെ വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേരിലധികം പങ്കെടുക്കാൻ പാടില്ല.


ഇതിനിടയിൽ മാളും ബാറും അടക്കാതെ തിയേറ്റർ അടക്കുന്നതിൽ (Covid Restrictions) തിയേറ്റർ ഉടമകളുടെ സംഘടനായായ ഫിയോക് കടുത്ത എതി‍ർപ്പുയർത്തി. ജില്ലയിലെ തിയേറ്ററിൽ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടിയെണ്ണമാണ് ഒരു മണിക്കൂർ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നതെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു. ജില്ലയിൽ വെള്ളിയാഴ്ച്ച തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരടക്കമുള്ളവർ ഈ യോഗത്തിൽ പങ്കെടുക്കും. ഈ യോഗത്തിന് ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങൾ എടുക്കുക. നിലവിലെ നിർദ്ദേശമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിച്ച് നിയന്ത്രണം ശക്തമാക്കാനാണ്.


Also Read: Covid | കോവിഡ് വ്യാപനം രൂക്ഷം; കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പുകൾ മാറ്റിവച്ചു


സംസ്‌ഥാനത്ത് 83 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനേഷൻ നൽകിയെങ്കിലും   കാസർഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ ശരാശരിക്കും താഴെയാണ്. കുട്ടികളുടെ വാക്‌സിനേഷൻ, രണ്ടാം ഡോസ് വാക്‌സിനേഷൻ എന്നിവ സംസ്‌ഥാന ശരാശരിയേക്കാൾ  കുറഞ്ഞ ജില്ലകൾ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ