Ernakulam : എറണാകുളം ജില്ലയിൽ തുടർച്ചയായ മൂന്നാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 30 ന് മുകളിൽ തുടരുന്നു. ഈ സാഹചര്യത്തിൽ എറണാകുളത്ത് കോവിഡ് നിയന്ത്രണങ്ങൾ (Covid Restriction) കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലയിൽ  ആരോഗ്യവകുപ്പ് അതീവ ജാഗ്രത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള 11 കേന്ദ്രങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട് കഴിഞ്ഞു. ക്ലസ്റ്റർ രൂപപ്പെട്ട കേന്ദ്രങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും വർധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: Covid Violations : സിപിഎം സമ്മേളനങ്ങളിലെ കോവിഡ് നിയമ ലംഘനങ്ങൾക്ക് കേസില്ല, സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3424 കേസുകൾ: രമേശ് ചെന്നിത്തല


വിദേശങ്ങളിൽ നിന്നെത്തുന്നവരും കോവിഡ് ബാധിതരുമായി സമ്പർക്കമുള്ളവരും ക്വാറന്റൈനിൽ അലംഭാവം കാണിക്കരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ  സ്ഥിരീകരിച്ചത് 3204 പേർക്കാണ്.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് കോവിഡ് രോഗബാധ 18000 കടന്നു; ആകെ മരണം 50,832


 


തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗബാധഹ് അതിവേഗം പടർന്ന് പിടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 3917 പേർക്കാണ്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധഹ് സ്ഥിരീകരിച്ചത് 18,123 പേര്‍ക്കാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.55% ആണ്.


ALSO READ: കോൺഗ്രസ്സ് സമരം നിർത്തി: സി.പി.എം സമ്മേളനങ്ങളും തിരുവാതിരയുമായി പോവുന്നു ആരാണ് മരണത്തിൻറെ വ്യാപാരികൾ- പ്രതിപക്ഷ നേതാവ്


 


തിരുവനന്തപുരത്തും കർശന കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിൽ പൊതുയോഗങ്ങളും, സാമൂഹിക ഒത്തുചേരലുകളും റദ്ദാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളാണ് പൂർണമായും നിരോധിച്ചിരിക്കുന്നത്. ഇത്തരം പരിപാടികൾ നേരത്തെ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് താത്ക്കാലികമായി  മാറ്റിവെക്കണമെന്നും അറിയിച്ചിട്ടുണ്ട്. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 മാത്രമാണ്..


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.