തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്കുശേഷം വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 4,459 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തി. 15 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും ആയിരത്തിലേറെയാണ് ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം. അതേസമയം, മാസ്ക് ഉപയോഗം കർശനമാക്കി ഇനിയുള്ള നാളുകളിലും ജാഗ്രത തുടരണമെന്നുള്ളതാണ് കേസുകൾ സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്തും കൊച്ചിയിലും ആയിരത്തിലധികമാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർധന. കൊച്ചിയിൽ 1,161 കേസുകളും മൂന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223 വയനാട് 26, കണ്ണൂര്‍  86, കാസര്‍കോട് 18 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ രോഗം സ്ഥീരികരിച്ചവരുടെ എണ്ണം. മുൻപുള്ള ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ  രോഗികളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.


കോഴിക്കോട് അഞ്ച് പേരും എറണാകുളത്ത് മൂന്ന് പേരും കൊവിഡ് മൂലം മരണപ്പെട്ടു. ആലപ്പുഴയിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തപ്പോൾ തിരുവനന്തപുരത്തും കോട്ടയത്തും ഇടുക്കിയിലും രണ്ട് പേർ വീതം കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം വരുംദിവസങ്ങളിലും ജാഗ്രത തുടരണമെന്നുള്ളത് തെളിയിക്കുന്നത് തന്നെയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു കേസുകൾ. മാസ്ക് ഉപയോഗം കർശനമാക്കി, സാമൂഹ്യ അകലം പാലിച്ച് ജന ജീവിതം മുന്നോട്ടു കൊണ്ടുപോകണ്ടേത് ഈ ഘട്ടത്തിൽ അനിവാര്യമാണെന്നും കേസുകളിൽ ഉണ്ടാകുന്ന വർധന സൂചിപ്പിക്കുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.