വാക്സിനെടുത്തു, 56000 രൂപക്ക് ആൻറി ബോഡിയും: എൻ.കെ പ്രേമ ചന്ദ്രൻ എം.പിക്ക് രണ്ടാമതും കോവിഡ്
കോവി ഷീൽഡ് രണ്ട് ഡോസും എടുത്ത ശേഷവും ഗീതക്ക് കോവിഡ് പോസിറ്റീവായി
കൊല്ലം: രണ്ട് ഡോസ് വാക്സിനും, ആൻറി ബോഡി ചികിത്സയും നടത്തിയിട്ടും എൻ.കെ പ്രേമചന്ദ്രൻ എം.പിയും ഭാര്യയും രണ്ടാമതും കോവിഡ് പോസിറ്റീവായി. കഴിഞ്ഞ ദിവസം അദ്ദേഹത്തിൻറെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അദ്ദേഹത്തിൻറെ പോസ്റ്റിൻറെ പ്രസക്ത ഭാഗങ്ങൾ
കോവി ഷീൽഡ് രണ്ട് ഡോസും എടുത്ത ശേഷവും ഗീതക്ക് കോവിഡ് പോസിറ്റീവായി. തുടർന്ന് മോണോ ക്ലോണൽ ആൻറി ബോഡി ട്രീറ്റ്മെൻറും എടുത്തു. പിന്നീട് നെഗറ്റീവായി എന്നാൽ ഇത്രയും ചികിത്സക്ക് ശേഷം ഒരു മാസത്തിനകം വീണ്ടും കോവിഡ് പോസിറ്റീവാകുക വിചിത്രം.
ALSO READ: Kerala Omicron Update : സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ രോഗബാധ; ആകെ 761 കേസുകൾ
'ചുമയും ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. മകനും രണ്ടാം തവണയാണ് കോവിഡ് വരുന്നത്. ആദ്യം വന്നപ്പോള്‍ സാരമായി തന്നെയാണ് മകന് വന്നത്. ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. തനിക്കും കോവിഡ് ആദ്യ ഘട്ടത്തില്‍ ഒന്ന് വന്ന് പോയിരുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 45,136 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...