തിരുവനന്തപുരം: Covid Restrictions: കോവിഡ് അതിവ്യാപനത്തിന്റെ (Covid Spread) പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണം കൊണ്ടുവന്നേക്കും. ഇതിനെക്കുറിച്ച് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗത്തിൽ കോളേജുകൾ അടക്കുവാനും പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികളും വന്നേക്കും എന്നാണ് റിപ്പോർട്ട്. വിവാഹത്തിനും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50 ൽ നിന്ന് കുറച്ചേക്കും ഒപ്പം വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യൂവും ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.  


Also Read: Covid | കോവിഡ് വ്യാപനം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കർശന നിയന്ത്രണം, സന്ദർശകർക്ക് വിലക്ക്


നിയന്ത്രണം കടുപ്പിക്കുമെങ്കിലും സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.  എന്തായാലും സംസ്ഥാനത്ത് പ്രതിദിന കോവിഡ് (Covid19) ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനും മേലെ പോകാൻ സാധ്യതയുണ്ട്.  


ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയപ്പനുസരിച്ച് വരാനിരിക്കുന്നത് ഒമിക്രോൺ (Omicron) സാമൂഹിക വ്യാപനത്തിന്‍റെ പ്രതിഫലനമാണെന്നാണ്. രോ​ഗികളുടെ എണ്ണം കൂടുന്നതിൽ മാത്രമല്ല ആശങ്ക മറിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടുന്നതിലാണ് പ്രതിസന്ധി. ഇപ്പോൾ കോഴിക്കോട് അടക്കം മെഡിക്കൽ കോളജ് ആശുപത്രികളിൽ രോ​ഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 


Also Read: Omicron Update : സംസ്ഥാനത്ത് 54 പുതിയ ഒമിക്രോൺ കേസുകൾ കൂടി; ആകെ 645 കേസുകൾ


കൂടാതെ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവ് വരുന്നുണ്ട്. കോവിഡിനൊപ്പം (Covid19) മറ്റ് ആരോ​ഗ്യപ്രശ്നങ്ങളുള്ള രോഗികളേയും ആശുപത്രികൾ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്.


ഇതിന്റെ അടിസ്ഥാനത്തിൽ ഗുരുതരാവസ്ഥയിലുള്ള രോ​ഗികളെ മാത്രം മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്താൽ മതിയെന്ന് നിർദേശം നൽകണമെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃ‌തർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ‌


Also Read: Horoscope January 20, 2022: ഇന്ന് ചിങ്ങം രാശിക്കാർക്ക് ശുഭവാർത്ത ലഭിച്ചേക്കും; ധനലാഭവും ഉണ്ടാകും


ഇത് കൂടാതെ ഒമിക്രോൺ (Omicron) സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞതിനാൽ ഇനി കൂടുതൽ രോ​ഗികൾ ആശുപത്രികളിലെത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. താഴേത്തട്ടിലുള്ള ആശുപത്രികളിലെ കോവിഡ് ചികിത്സയും രണ്ടാം തരം​ഗത്തിന്‍റെ തുടക്കത്തിൽ ഉണ്ടായിരുന്നത് പോലെ സിഎഫ്എൽടിസികളും വ്യാപകമാകമാക്കിയില്ലെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം താറുമാറാകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.