തൃശൂർ: ത‍ൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി പറഞ്ഞ രോ​ഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോ​ഗിയായ നകുലൻ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് (Covid) സ്ഥിരീകരിച്ചത്. തുടർന്ന് വൃക്കരോ​ഗത്തിനുള്ള ചികിത്സ ലഭിച്ചില്ലെന്ന് നകുലൻ സമൂഹ മാധ്യമങ്ങളിൽ (Social Media) പങ്കുവച്ച വീഡിയോയിൽ ആരോപിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് വർഷമായി തൃശൂർ മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്ത് വരുന്നയാളാണ് നകുലൻ. ഇത്തവണ ഡയാലിസിസ് (Dialysis) ചെയ്യാൻ എത്തിയപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കിടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും നകുലൻ വീഡിയോയിൽ പറഞ്ഞിരുന്നു. ഒരാഴ്ച മുൻപാണ് നകുലൻ വീഡിയോ പോസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ആദ്യം ആശുപത്രിയുടെ വരാന്തയിലാണ് കിടത്തിയിരുന്നത്.


ALSO READ: പ്രാണവായു മുടങ്ങില്ല; ടാങ്കറുകളുടെ വളയം പിടിക്കാൻ തയ്യാറായി കെഎസ്ആർടിസി ഡ്രൈവർമാർ


കൊവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തെ കൊവിഡ് വാർഡിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ അൽപം വൈകിയുന്നുവെന്നാണ് മെഡിക്കൽ കോളജ് (Medical College) അധികൃതർ വ്യക്തമാക്കുന്നത്. ഇതേ തുടർന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. പിന്നീട് ചികിത്സയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഒരു ഘട്ടത്തിൽപോലും ചികിത്സയ്ക്ക് മുടക്കം സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.