Crime|കോവിഡ് സെൻററിൽ രോഗി ആത്മഹത്യ ചെയ്ത നിലയിൽ, കോവിഡ് കേന്ദ്രത്തിലെത്തിയിട്ട് മൂന്ന് ദിവസം
നെടുമങ്ങാട് റിംസ് ഹോസ്പിറ്റൽ കോവിഡ് കേന്ദ്രത്തിൽ രോഗി ആത്മഹത്യ ചെയ്ത നിലയിൽ. ആര്യനാട് കുളപ്പട കിഴക്കുപുറം മൈലമൂട് വീട്ടിൽ ജോണി(ജോൺ.ഡി)യാണ് മരിച്ചത്.
തിരുവനന്തപുരം: നെടുമങ്ങാട് റിംസ് ഹോസ്പിറ്റൽ കോവിഡ് കേന്ദ്രത്തിൽ രോഗി ആത്മഹത്യ ചെയ്ത നിലയിൽ. ആര്യനാട് കുളപ്പട കിഴക്കുപുറം മൈലമൂട് വീട്ടിൽ ജോണി(ജോൺ.ഡി)യാണ് മരിച്ചത്.
നെടുമങ്ങാട് വാളിക്കോട് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിയിലാണ് സംഭവം. രാവിലെ മരുന്ന് നൽകാനായി നഴ്സ് മുറിയിൽ ചെന്നപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.
ട്രിപ്പ് നൽകാൻ ഉപയോഗിക്കുന്ന സ്റ്റാൻറ് ജനൽ കമ്പിയിൽ കെട്ടിവച്ചാണ് ആത്മഹത്യ ചെയ്തത്. 80 ബെഡുള്ള കോവിഡ് കേന്ദ്രത്തിൽ 18 പേരാണ് ചികിത്സയിലുള്ളത് .മൂന്ന് ദിവസം മാത്രമെ ആയുള്ളു ഇയാൾ ഇവിടെ എത്തിയിട്ട്.
പ്രമേഹ രോഗിയായ ജോണി കാലിലെ മുറിവിന്റെ ഭാഗമായി ആര്യനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇയാൾ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടുകയും ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് കോവിഡ് സെൻററിലാക്കുകയായിരുന്നു.ഏറെ നാൾ വിദേശത്തായിരുന്ന ജോൺ ഇപ്പോൾ നാട്ടിൽ ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ ചെയ്തു വരുകയായിരുന്നു.
ഫോറൻസിക് വിഭാഗവും നെടുമങ്ങാട് പോലിസും സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടി സ്വീകരിച്ചു. ബിന്ദു ഭാര്യയും ജോബി,ജിബി എന്നിവർ മക്കളുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...