തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ടിപിആർ ഇരുപതിന് മുകളിലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണവും ടിപിആറും ഉയർന്ന സാഹചര്യത്തിലാണ് മതചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം, തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.


ALSO READ: Covid 19 Restriction: കോവിഡ് രോഗവ്യാപനം അതിരൂക്ഷം; തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ


50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളാണ് പൂർണമായും നിരോധിച്ചിരിക്കുന്നത്. ഇത്തരം പരിപാടികൾ നേരത്തെ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് താത്ക്കാലികമായി  മാറ്റിവെക്കണമെന്നും അറിയിച്ചിട്ടുണ്ട്. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 മാത്രമാണ്.


ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.