കേരളത്തിൽ ലോക്ഡൗണിന് സാധ്യത എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, വ്യാപനം കൂടിയ ജില്ലകൾ പൂർണമായും അടച്ചിടും
മെയ് 4 മുതൽ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ പോകുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമാക്കും. അവശ്യ വസ്തുക്കൾ മാത്രം വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കാനാണ് കോവിഡ് വിലരുത്തിൽ യോഗത്തിൽ എടുത്തിരിക്കുന്ന തീരുമാനം.
Thiruvananthapuram : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ ജില്ല തലത്തിൽ ലോക്ഡൗൺ (Lockdown) പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). രോഗ വ്യാപനം കൂടി ജില്ലകളിൽ സമ്പൂർണ അടച്ചിടൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മെയ് 4 മുതൽ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ പോകുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമാക്കും. അവശ്യ വസ്തുക്കൾ മാത്രം വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കാനാണ് കോവിഡ് വിലരുത്തിൽ യോഗത്തിൽ എടുത്തിരിക്കുന്ന തീരുമാനം.
ALSO READ : Kerala COVID Update : നാൽപതിനായിരത്തോട് അടുത്ത് സംസ്ഥാനത്തെ കോവിഡ് കേസുകൾ, പ്രതിദിനം മരിക്കുന്നത് 50 ഓളം പേർ
ഹോട്ടലുകൾക്ക് പ്രവർത്തിക്കാം പക്ഷെ പാഴ്സൽ സർവീസ് മാത്രംമെ അനുവദിക്കുള്ളൂ. ഡലവറി ചെയ്യുന്നവരിൽ പരിശോധന നിർബന്ധമാക്കും. റെയിൽവെ എയർപ്പോർട്ട് യാത്രകൾക്ക് വിലക്ക് ബാധകമല്ല. റേഷൻ സിവൽ സപ്ലൈസ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാണ്.
ALSO READ : Covid19: പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം, ഇത്രയും കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
ബാങ്കുകളുടെ പ്രവർത്തനം ഉച്ചയ്ക്ക് 2 മണി വരെ മാത്രമാക്കി. ഓൺലൈൻ സേവനങ്ങൾക്ക് പ്രധാന പരിഗണന നൽകും. കല്യാണത്തിന് 50 പേരും മരണത്തിന് 20 പേർ എന്ന് കണക്ക് തുടരും. ആരാധന ആലയങ്ങളിൽ 50 പേർക്കാണ് പരമാവധി പ്രാർഥന സമയങ്ങളിൽ പ്രവേശിക്കാൻ സാധിക്കുക.
ALSO READ : RTPCR പരിശോധന നിരക്ക് കുറയ്ക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി; സ്വകാര്യ ലാബുകളിൽ ടെസ്റ്റിന് 500 രൂപ
കൂടാതെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...