Covid Vaccination: Mohanlal കൊറോണ വാക്സിൻ സ്വീകരിച്ചു
അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്‌സിനെടുത്തത്. ഇനി 28 ദിവസങ്ങൾക്ക് ശേഷം മോഹൻലാൽ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കും.
കൊച്ചി: പ്രിയതാരം മോഹന്‍ലാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്‌സിനെടുത്തത്. ഇനി 28 ദിവസങ്ങൾക്ക് ശേഷം മോഹൻലാൽ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കും.
കോവിഡ് വാക്സിന്‍ (Covid Vaccine) എടുക്കേണ്ടത് നമുക്കും സമൂഹത്തിനും വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഘട്ടം ഘട്ടങ്ങളായുള്ള വാക്സിനേഷനില്‍ പങ്കാളികളാകണമെന്നും താരം (Mohanlal) അഭ്യര്‍ത്ഥിച്ചു.
Also Read: Covid Vaccination : ആരോഗ്യ മന്ത്രി KK Shailaja യും മന്ത്രിമാരായ E Chandrasekharan നും Ramachandran Kadannappally നും ആദ്യ Covid Vaccine Dose സ്വീകരിച്ചു
ഇപ്പോള്‍ നടക്കുന്ന രണ്ടാം ഘട്ടം വാക്‌സിനേഷനില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമായിട്ടാണ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ കോവിഡ് മുന്നണിപ്പോരാളികള്‍ക്കായിരുന്നു വാക്സിനേഷൻ നല്‍കിയത്.
രണ്ടാം ഘട്ട വാക്സിനേഷൻ ആരംഭിച്ചത് മാർച്ച് ഒന്നിനാണ്. രണ്ടാം ഘട്ട വാക്സിനേഷന്റെ ആരംഭം പ്രധാനമന്ത്രിയാണ് (PM Modi) തുടക്കമിട്ടത്. ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ, നിയമ മന്ത്രി രവി ശങ്കർ പ്രസാദ്, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിങ്ങനെ നിരവധി പേരാണ് വാക്‌സിനേഷൻ സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...