തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയും വാക്സിനേഷനും വർധിപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിൽ തീരുമാനം. സെപ്റ്റംബർ അവസാനത്തോടെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകാനാണ് സർക്കാർ ശ്രമം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി വാക്സിനേഷൻ യജ്ഞം ശക്തിപ്പെടുത്താനും സിറിഞ്ച് ക്ഷാമം പരിഹരിക്കാനും നിർദേശം നൽകി. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കടുപ്പിക്കാനും ധാരണയായി. പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.


Also Read: മത്സ്യത്തൊഴിലാളിയുടെ മീൻ വലിച്ചെറിഞ്ഞ സംഭവം; ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർക്ക് Suspension


ഓണം ഇളവുകൾക്ക് ശേഷം സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നും യോഗം വിലയിരുത്തി. അതിനാല്‍ തന്നെ ഏത് സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കാനും ഹോം ഐസൊലേഷനിലുള്ളവര്‍  മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും നിർദേശം നൽകി.


Also Read: ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടി; വാക്കു പാലിക്കാനൊരുങ്ങി Suresh Gopi


മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങളും യോഗം വിലയിരുത്തി. യോഗത്തിന്റെ നിർദേശങ്ങളടക്കം വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗം പരിഗണിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.