Covid Vaccination: കുട്ടികളുടെ വാക്സിനേഷൻ ഇന്നു മുതൽ ആരംഭിക്കും
Covid19 Vaccination: കോവിഡിന് എതിരേയുള്ള കുട്ടികളുടെ വാക്സിനേഷൻ ഇന്നു മുതൽ ആരംഭിക്കും.
ന്യൂഡൽഹി: Covid19 Vaccination: കോവിഡിന് എതിരേയുള്ള കുട്ടികളുടെ വാക്സിനേഷൻ ഇന്നു മുതൽ ആരംഭിക്കും. 15നും18നും ഇടയിൽ പ്രായക്കാരായ കുട്ടികളാണ് വാക്സിനേഷന് (Covid Vaccination) വിധേയരാവുക. വാക്സിനേഷൻ നടപടികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്നലെ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.
ചർച്ചയിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിനാണു നൽകുന്നതെന്ന് ഉറപ്പു വരുത്തണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല കുട്ടികൾക്കായി പ്രത്യേകം വാക്സിൻ കേന്ദ്രങ്ങൾ സജ്ജീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒപ്പം കോവിഡ് കേസുകൾ (Covid19) ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ പുരോഗതിയും യോഗത്തിൽ അവലോകനം ചെയ്തു.
Also Read: Covid 19 Vaccination : കുട്ടികളുടെ വാക്സിനേഷൻ നാളെ മുതൽ ആരംഭിക്കും, കേരളം സജ്ജമെന്ന് ആരോഗ്യ മന്ത്രി
കോവിഡിനെതിരേ നടത്തിയ കടുത്ത പോരാട്ടം തന്നെ ഒമിക്രോണിനെതിരേയും നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ കേന്ദ്ര ഫണ്ടുകൾ സംസ്ഥാനങ്ങൾ വിനിയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇതിനിടയിൽ ഇന്ന് ആരംഭിക്കുന്ന കുട്ടികളുടെ വാക്സിനേഷന് (Covid Vaccination) സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് (Health Minister Veena George) അറിയിച്ചു. വാക്സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ (Action Plan) രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങളാണുള്ളതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Also Read: Teenager Vaccination| കൗമാരക്കാരുടെ വാക്സിനേഷൻ രജിസ്റ്റർ ചെയ്തത് നാല് ലക്ഷത്തോളം പേർ
കുട്ടികളുടെ വാക്സിനേഷന് കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേതിന് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്സിനേഷന് കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷന് സ്ഥലം, വാക്സിനേഷന് സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ കേന്ദ്രങ്ങള്‍ മാറിപ്പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റ് അസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്സിന് സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണം. ഒമിക്രോണ്‍ (Omicron) സാഹചര്യത്തില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്സിന് എടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും. സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നഎറെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Also Read: Horoscope January 03, 2021: ഇന്ന് ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകും, ഈ 4 രാശിക്കാർക്ക് ധനലാഭം
ഇതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കഴിവതും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം വാക്സിനെടുക്കാന്‍ വാക്സിനേഷന് കേന്ദ്രത്തില്‍ എത്തുന്നത് നല്ലതായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...