തിരുവനന്തപുരം: സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇത് സംബന്ധിച്ച് വിവരം അറിയിച്ചത്.തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെത്തിച്ച് വരികയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് 2,45,897 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1,420 വാക്‌സിനേഷന്‍ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് വളരെ വേഗത്തിലാണ് വാക്സിനേഷൻ നടന്നു വരുന്നത്.


ALSO READ: Covid19 Treatment Protocol: കോവിഡ് ചികിത്സയിൽ മാറ്റം,നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ഇനി നിരീക്ഷണം മാത്രം മരുന്നുകൾ നൽകില്ല


സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,15,51,808 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,52,24,381 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 63,27,427 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 43.37 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.02 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.