തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനമായ കേരളത്തിൽ ഇന്ന് COVID Vaccine എത്തും. ഉച്ചയോടെ കൊച്ചിയിലും തുട‌ർന്ന് കോഴിക്കോടും തിരുവനന്തപുരത്തമാണ് വാക്സിനെത്തുക. 4,33,500 ഡോസ് വാക്സിനുകളാണ് ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുക


COMMERCIAL BREAK
SCROLL TO CONTINUE READING

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (Serum Institute of India) നിന്നുള്ള കൊവിഷീൽഡ് വാക്സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണൽ വാക്സിൻ സ്റ്റോറുകളിലാണ് വാക്സിൻ എത്തിക്കുക.


തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് (COVID Vaccine) എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്സിനിൽ നിന്നും 1,100 ഡോസ് വാക്സിനുകൾ മാഹിയിൽ വിതരണം ചെയ്യും. വാക്സിൻ എത്തിയാൽ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേക സംവിധാനങ്ങൾ സംസ്ഥാത്ത് പ്പെടുത്തിയിട്ടുണ്ട്.



ALSO READ: വീണ്ടും അയ്യായിരം കടന്ന് പ്രതിദിന കോവിഡ്‌ ബാധിതര്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ്


133 കേന്ദ്രങ്ങളിലായി സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ സംഘടിപ്പിക്കുക. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതം ഉണ്ടാകും. ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക. സർക്കാർ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.


ALSO READ: വൈറസ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തി കേരളം, 3,110 പേര്‍ക്കുകൂടി കോവിഡ്


ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്‌സിൻ നൽകുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്‌സിനേഷൻ റൂം, ഒബ്‌സർവേഷൻ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കേന്ദ്രങ്ങൾ സജ്ജമാക്കുക. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.