Covid19: മകനും ഭാര്യയ്ക്കും കോവിഡ്; ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ക്വാറന്റീനിൽ
ഇക്കാര്യം മന്ത്രി തന്നെയാണ് ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ ക്വാറന്റീൽ. മകനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ശൈലജ ടീച്ചർ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുന്നത്.
ഇക്കാര്യം മന്ത്രി തന്നെയാണ് ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. മകൻ ശോഭിത്തിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്നും ഇവരുമായി നേരിട്ട് സമ്പർക്കമുണ്ടായതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ താൻ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മാത്രമല്ല രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു;
കോവിഡ് പോസിറ്റീവായിരുന്ന മുഖ്യമന്ത്രി ഈ ആഴ്ചയാണ് കോവിഡ് മുക്തനായത്. ഏപ്രിൽ എട്ടിനായിരുന്നു മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
Also Read: Night Curfew in Kerala: സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യു
ഇതിനിടയിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് കർഫ്യു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...