Lok Sabha Election 2024: നരേന്ദ്ര മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുന്നു; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം
Lok Sabha Election 2024: നരേന്ദ്ര മോദി നിർമിച്ചത് വെള്ളമില്ലാത്ത കക്കൂസുകളാണെന്നും നരേന്ദ്ര മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണെന്നും ബിനോയ് വിശ്വം.
തൃശൂർ: കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്ര മോദി നിർമിച്ചത് വെള്ളമില്ലാത്ത കക്കൂസുകളാണെന്നും നരേന്ദ്ര മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിലെ കർഷകർ വെള്ളമില്ലാത്തതിനാൽ കക്കൂസുകളും കലപ്പയും കൃഷിയും ഉപേക്ഷിക്കുകയാണ്. പഴയ ചാക്കിനേക്കാൾ വില കുറഞ്ഞ ഒന്നായി പ്രധാനമന്ത്രിയുടെ വാക്ക് മാറുന്നു.
പിറന്ന നാട്ടിൽ ജനങ്ങളെ അഭയാർഥികളാക്കുന്നതാണ് മോദി സർക്കാരിന്റെ ഭരണമെന്നും ഒന്നര മാസത്തിനുള്ളിൽ മൂന്നു തവണ കേരളത്തിൽ വന്ന മോദി മണിപ്പൂരിൽ ഒരു തവണ പോലും പോയിട്ടില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
വാഗ്ദാനങ്ങൾ വിൽക്കാൻ വരുന്ന മോദിയെ ജനം വിശ്വസിക്കില്ല. തൃശൂരിൽ ഒരിക്കലും ജയിക്കാത്തയാളെ സ്ഥാനാർഥിയാക്കിയിട്ട്, കേന്ദ്ര മന്ത്രിയാക്കുമെന്നതാണ് മോദിയുടെ ഗ്യാരന്റിയെന്നും ബിനോയ് വിശ്വം പരിഹസിച്ചു. ബിജെപിയും കോൺഗ്രസും സ്വാഭാവിക സഖ്യത്തിന് ശ്രമിക്കുകയാണ്.
വയനാട്ടിലേക്ക് രാഹുൽഗാന്ധിയെ മത്സരിപ്പിക്കാൻ പറഞ്ഞയച്ചത് രാഷ്ട്രീയമായ ദൂരക്കാഴ്ചയില്ലായ്മയാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഒറ്റ ബിജെപിക്കാർ ജയിക്കില്ല എന്ന് ഉറപ്പുള്ള കേരളത്തിലല്ല രാഹുൽ മത്സരിക്കേണ്ടത് ഉത്തരേന്ത്യയിലാണ് എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.