തിരുവനന്തപുരം: ‌സർക്കാരിനെതിരെ പരാമർശമുന്നയിക്കുകയും കെഎസ്ആർടിസി സ്വകാര്യവത്കരണത്തെ പിന്തുണച്ച് സംസാരിക്കുകയും ചെയ്ത കെഎസ് ആർടിസി എംഡി ബിജൂ പ്രഭാകറിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അറുപതിനായിരം കോടി രൂപയിധികം നഷ്ടം ഉണ്ടാക്കുന്ന സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യം വരുമ്പോൾ അതിനെ സ്വകാര്യവത്കരിക്കേണ്ടിവരുമെന്നും ആ സ്വകാര്യവത്കരണത്തിന്‍റെ വക്താവാണ് താനെന്നുമാണ് ബിജൂ പ്രഭാകർ ബിഎംഎസ് യൂണിയൻ സമ്മേളനത്തിൽ പ്രസംഗിച്ചത്. 

Read Also: കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ഉണ്ടായിരുന്നെങ്കിൽ പിണറായി വൈസ് ചാൻസലർ ആക്കിയേനെ'; പിസി ജോര്‍ജ്


അതോടൊപ്പം തന്നെ ബിജൂ പ്രഭാകർ കേന്ദ്രസർക്കാരിന്‍റെ സ്വകാര്യവത്കരണനയത്തെയും അനുകൂലിച്ച് പ്രസംഗിച്ചു. കേരളത്തിൽ പൊതുഗതാഗതത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും എല്ലാവർക്കും മെട്രോ മതിയെന്നാണെന്നും സിഎംഡി പറഞ്ഞു. കോവിഡ് നിയന്ത്രണത്തിന്‍റെ കാലത്ത് സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളെയും ബിജൂ പ്രഭാകർ പരിഹസിച്ചു. 


ആളുകളെ നിർത്തി കൊണ്ടുപോയാൽ കോവിഡ് വരുമെന്നും അടുത്തടുത്ത് സീറ്റിൽ ഇരുന്നാൽ കൊറോണ വരില്ലേയെന്നുമായിരുന്നു പരിഹാസ പരമാർശം. ബിജൂ പ്രഭാകർ നടത്തിയ പ്രസംഗം ഇടതുപക്ഷ സർക്കാർ നയത്തിനെതിരാണെന്നാണ് കാനം രാജേന്ദ്രന്‍റെ വിമർശനം. സിഎംഡി സ്ഥാനത്ത് ബിജൂ പ്രഭാകർ തുടരുന്നത് സർക്കാർ പരിശോധിക്കണെന്നും കാനം പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ