തിരുവനന്തപുരം: സ്വകാര്യ ചാനലില്‍ പാര്‍ട്ടിക്ക് വിരുദ്ധമായി പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് കെ.ഇ ഇസ്മയിലിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സി.പി.ഐ. പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇസ്മയിലിനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ വന്നത്


COMMERCIAL BREAK
SCROLL TO CONTINUE READING

തോമസ് ചാണ്ടിയുടെ രാജി വൈകിപ്പോയെന്നും പാര്‍ട്ടി മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ട് നിന്നത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ.ഇ ഇസ്മയില്‍ അഭിപ്രായപ്പെട്ടിരുന്നു. 


കെ ഇ ഇസ്മയിലിന്റെ പരസ്യപ്രസ്താവന ഗുരുതര അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്‍റെ തീരുമാനം. ഇസ്മയില്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായതു കൊണ്ട്  നടപടിയെടുക്കേണ്ടതും ദേശീയ എക്‌സിക്യൂട്ടീവ് ആണ്.