തിരുവനന്തപുരം: സിപിഐഎം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് രാവിലെ ചേരും.  രാവിലെ 10 മണിയോടെ സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്!


മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ പി പി ദിവ്യക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല സംഭവത്തിൽ ദിവ്യക്കെതിരെ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യതയെന്നും സൂചനയുണ്ട്.  സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാല്‍ രാവിലെ കോഴിക്കോട് നടക്കേണ്ടിയിരുന്ന പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങ് വൈകിട്ടത്തേക്ക് മാറ്റിവെച്ചു. 


യോഗത്തിൽ ദിവ്യയ്ക്കെതിരെ എടുക്കേണ്ട  നടപടിയില്‍ തീരുമാനമായാല്‍ ദിവ്യയെ അറസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ സ്വയം കീഴടങ്ങുകയോ ചെയ്യും. യോഗത്തിൽ ദിവ്യക്കെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചന കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നിരുന്നുവെങ്കിലും ദിവ്യക്കെതിരെ അന്ന് നടപടിയൊന്നും ഉണ്ടായിരുന്നില്ല.


Also Read: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, ചിങ്ങ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!


ദിവ്യയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കൂടിക്കാഴ്ച നടത്തിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലായിരുന്നു ഇന്നലെ കൂടിക്കാഴ്ച നടന്നത്. പത്ത് മിനിറ്റോളമാണ് കൂടിക്കാഴ്ച നീണ്ടത്. ഇന്ന് രാവിലെ അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.