കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സി.പി.എമ്മെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ ചാണ്ടി സി .പി എമ്മിനെ കടന്നാക്രമിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് ത​ന്റെ  വാദമല്ലെന്നും തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിതെന്നും അദ്ദേഹം  പോസ്റ്റില്‍ പറയുന്നു .ഇതിന്​ അടിസ്ഥാനമായി  മഞ്ചേശ്വരത്തും നേമത്തും ബി.ജെ.പിയുടെ വോട്ട്​ വിഹിതത്തിൽ ഉണ്ടായ വർധനയുടെ കണക്കുകള്‍ അദ്ദേഹം നിരത്തുന്നുണ്ട്  . കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍  ബിഹാറില്‍ നിതീഷ് കുമാറി​െൻറ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ മാറിനിന്ന് മൂന്നാം മുന്നണിയായി മത്സരിച്ചതും ബി .ജെ.പി യെ സഹായിച്ചതിന് ഉദാഹരണമായി ഉമ്മന്‍ ചാണ്ടി ചൂണ്ടി കാണിക്കുന്നു.


ഇത്തവണയും സി.പി.എമ്മിന്റെ ജീര്‍ണതയും ഇരട്ടത്താപ്പും എണ്ണിപ്പറഞ്ഞല്ലേ ബി.ജെ.പി. വോട്ട് പിടിച്ചുകൊണ്ടിരിക്കുന്നതെന്നും യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ച്, യു.ഡി.എഫ്- ബി.ജെ.പി ബന്ധം ആരോപിക്കുന്ന സി.പി.എമ്മിന്റെ പണി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ്‌ അവസാനിക്കുന്നത് .പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ