തിരുവനന്തപുരം: ഗവർണ്ണർക്കെതിരെ ക്യാമ്പയ്നുമായി എൽ.ഡി.എഫ്. സർക്കാരിനെതിരായ ഗവർണ്ണറുടെ സമീപനം തുറന്നു കാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎമ്മിൻറെ നിർദ്ദേശപ്രകാരം ക്യാംപയിൻ സംഘടിപ്പിക്കുന്നത്.  അടുത്ത ദിവസം മുന്നണി യോഗം വിളിച്ച് ക്യാംപയിനിൻറെ രൂപരേഖ തയ്യാറാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവർണ്ണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പടലപ്പിണക്കങ്ങൾ ഇടത് മുന്നണി ഏറ്റെടുക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഗവർണ്ണർക്കെതിരെ സംസ്ഥാന വ്യാപകമായി ക്യാംപയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.


ALSO READ: ഗവർണറുടെ അന്ത്യശാസനം; 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഉത്തരവിറക്കണം; വിസിയുടെ നിലപാടും നിർണായകം


സർവ്വകലാശാലയിലെ  നിയമനങ്ങൾ, സെനറ്റ് അംഗങ്ങളെ പിരിച്ചുവിട്ടത്,  ഓർഡിനൻസ്, ബില്ലുകൾ എന്നിവയിൽ ഒപ്പു വയ്ക്കാതെ സർക്കാറിൻ്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയത്.  തുടങ്ങിയ കാര്യങ്ങൾ പൊതു സമൂഹത്തിലെത്തിക്കുകയാണ് ലക്ഷ്യം. 


അടുത്ത ദിവസം മുന്നണി യോഗം വിളിച്ച് ക്യംപയിനിൻ്റെ രീതി തീരുമാനിക്കും. വീടുകളിൽ ലഖുലേഖ വിതരണം, ലോക്കൽ ഏരിയ തലത്തിൽ വിശദീകരണ യോഗങ്ങൾ എന്നിവ സംഘടിപ്പിക്കും. 


സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലർ നിയമനം  സുപ്രിം കോടതി റദ്ദാക്കിയത് സർക്കാരിന് തിരിച്ചടിയാണ്. ഇത് പൊതുസമൂഹം ചർച്ച ചെയ്താൽ സർക്കാരിന് നാണക്കേടാവുമെന്നതിനാലാണ് തിരക്കുപിടിച്ചുള്ള നീക്കമെന്നാണ് വിലയിരുത്തൽ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ