Liquor Policy: മദ്യനയത്തിന് സിപിഎമ്മിൻറെ പച്ചക്കൊടി; ഒന്നാം തിയതിയിലെ ഡ്രൈ ഡേ ഒഴിവാക്കില്ല, ടൂറിസം മേഖലകളിൽ ഇളവ്
CPM approved liquor policy: മദ്യനയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നടത്തിയ ചർച്ചയിലാണ് ഡ്രൈ ഡേ ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേയിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനം. എല്ലാ മാസവും ഒന്നാം തിയതി ആചരിക്കുന്ന ഡ്രൈ ഡേയിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചനകൾ നടന്നിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
മദ്യനയം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചകൾക്ക് പിന്നാലെയാണ് ഡ്രൈ ഡേ ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനം. ഡ്രൈ ഡേ ഒഴിവാക്കാതെ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തങ്ങളെ തള്ളിയിടുമെന്നുമായിരുന്നു ബാർ ഉടമകളുടെ ആവശ്യം.
ALSO READ: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ചു
എന്നാൽ, ബാർ ഉടമകളുടെ ആവശ്യം സിപിഎം അംഗീകരിച്ചില്ല. കേരളത്തിൽ മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. മീറ്റിങ്ങുകൾക്കും യോഗങ്ങൾക്കുമായുള്ള ഇത്തരം മൈസ് ടൂറിസങ്ങൾക്ക് ഡ്രൈ ഡേ ബാധകമായിരിക്കില്ല. ഇതിന് 15 ദിവസം മുൻപ് പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും.
ഇത്തരത്തിൽ ഡ്രൈ ഡേ ആയ ഒന്നാം തിയതി മദ്യം വിളമ്പുന്നതിന് 15 ദിവസം മുൻപ് പ്രത്യേക അനുമതി വാങ്ങിയിരിക്കണം. ഐടി കേന്ദ്രങ്ങളിൽ മദ്യശാലകൾക്ക് അനുമതി ഉണ്ടാകും. ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കില്ല. വിവാദ വ്യവസ്ഥകൾ ഒഴിവാക്കിയാകും പുതിയ മദ്യനയം പ്രാബല്യത്തിൽ വരിക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.