തിരുവനന്തപുരം: ആർസിസിയിലും മെഡിക്കൽ കോളേജിലുമായി ചികിത്സയ്ക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കുമായി എത്തുന്ന രോഗബാധിതർക്കും കൂട്ടിരിപ്പുകാർക്കുമായി വിശ്രമ മന്ദിരം പണിത് സിപിഎം. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ മന്ദിരം മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആർസിസിക്ക് സമീപം ഉയരുന്നത്. വിശ്രമ മന്ദിരത്തിന്റെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എം.വിജയകുമാർ സീ മലയാളം ന്യൂസിനോട് പറഞ്ഞു


COMMERCIAL BREAK
SCROLL TO CONTINUE READING


ജനനന്മ ലക്ഷ്യമാക്കിയുള്ള സന്നദ്ധ കാരുണ്യ പ്രവർത്തനങ്ങളിൽ എപ്പോഴും വേറിട്ട ഇടപെടൽ നടത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് സിപിഎം. പാർട്ടിയുടെ ജില്ലാ സംസ്ഥാന കമ്മിറ്റികളിലെ പ്രവർത്തകർ പലപ്പോഴും നടത്താറുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. അത്തരത്തിലുള്ള പുതിയ ഉദ്യമമാണ് നാൾക്കുനാൾ നീണ്ട പരിശ്രമത്തിനൊടുവിൽ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഫലമാകുന്നത്. ആർസിസിയിലും മെഡിക്കൽ കോളേജിലുമായി ചികിത്സക്കെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടിയാണ് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബഹുനില മന്ദിരം പണിതിരിക്കുന്നത്.


ALSO READ: ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്: കോടിയേരി ബാലകൃഷ്ണൻ



വിശ്രമ മന്ദിരം ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാർ, സംസ്ഥാന ജില്ല കമ്മിറ്റി അംഗങ്ങൾ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.വിജയകുമാർ പറഞ്ഞു.



ആറ് കോടി ചിലവിൽ വിശ്രമമന്ദിരം


ആർസിസിക്ക് സമീപം സിപിഎം പാർട്ടി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വിശ്രമമന്ദിരത്തിന് ചിലവായിരിക്കുന്നത് ആറ് കോടി രൂപ. മന്ദിരത്തിൽ 34 മുറികളും ആറ് ഡോർമെട്രികളുമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ മുറിയിലും കുറഞ്ഞത് രണ്ടു പേർക്ക് വിശ്രമിക്കാനുള്ള ബെഡ് ഒരുക്കിയിട്ടുണ്ട്. അത്യാധുനിക രീതിയിലുള്ള ശുചിമുറികളും മികവാർന്ന രീതിയിലുള്ള മേശയും കസേരയും ഒരുക്കിയിട്ടുണ്ട്.


കുടുംബശ്രീ ഭക്ഷണം


കുടുംബശ്രീക്കാണ് മൂന്ന് നേരവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാൻ ചുമതല നൽകുക. മുറികൾക്ക് ഏറ്റവും കുറഞ്ഞ തുച്ഛമായ സർവീസ് ചാർജ് മാത്രമാണ് ഈടാക്കുന്നത്. വിശ്രമകേന്ദ്രത്തിൽ ഒരാൾക്ക് മുറിയെടുത്താൽ എത്ര നാൾ വേണ്ടമെങ്കിലും താമസിക്കാം.ചികിത്സയും ആശുപത്രി ആവശ്യങ്ങളും കഴിഞ്ഞ ശേഷം വീടുകളിലേക്ക് മടങ്ങി പോകുന്ന ഘട്ടത്തിൽ മുറി ഒഴിഞ്ഞാൽ മതിയാകുമെന്നുള്ളതാണ് മറ്റൊരു പ്രത്യേക്ത.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.