Rajyasabha Election: ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്
മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമാണ് ജോൺ ബ്രിട്ടാസ്. സിപിഎം സംസ്ഥാന സമിതിയംഗമാണ് ഡോ.വി ശിവദാസൻ. ഡോ. വി ശിവദാസൻ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു
തിരുവനന്തപുരം: ജോൺ ബ്രിട്ടാസും വി ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് (Secretariat Meeting) ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമാണ് ജോൺ ബ്രിട്ടാസ്. സിപിഎം (CPM) സംസ്ഥാന സമിതിയംഗമാണ് ഡോ.വി ശിവദാസൻ. ഡോ. വി ശിവദാസൻ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു.
വിജു കൃഷ്ണൻ, കെകെ രാഗേഷ് എന്നിവർ അടക്കമുള്ളവരുടെ പേര് പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ രണ്ട് പുതുമുഖങ്ങൾ വരട്ടെയെന്ന തീരുമാനത്തിലേക്കാണ് സിപിഎം (CPM) ഒടുവിൽ എത്തിയത്. വൈകിട്ട് നാല് മണിക്ക് എൽഡിഎഫ് യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ALSO READ: തിരഞ്ഞെടുപ്പിന് ശേഷമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്, വിവാദങ്ങൾ ചർച്ച ചെയ്തേക്കും
കേരളത്തിലെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 30 ന് നടക്കും. വയലാർ രവി, പിവി അബ്ദുൾ വഹാബ്, കെകെ രാഗേഷ് എന്നിവർ ഏപ്രിൽ 21 ന് വിരമിക്കുമ്പോൾ ഒഴിവ് വരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 30 ന് ഒമ്പത് മുതൽ നാല് വരെയാണ് വോട്ടെടുപ്പ്. അഞ്ചിന് വോട്ടെണ്ണൽ നടക്കും. യുഡിഎഫിന്റെ സ്ഥാനാർഥി പിവി അബ്ദുൾ വഹാബ് തന്നെയാണ്. അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.