സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻറെ വീടിന് നേരെയും ആക്രമണം
അതേസമയം സിപിഎം ജില്ലാ കമ്മിറ്റി ഒാഫീസിന് നേരെയുണ്ടായ കല്ലേറിൽ ആറ് എബിവിപി തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് നേരെയുണ്ടായ കല്ലേറിന് പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻറെ വീടിന് നേരെയും ആക്രമണം.ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലേറിൽ വീടിൻറെ ജനൽ ചില്ലുകൾ പൊട്ടി. സംഭവ സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിൽ ഉണ്ടായിരുന്നില്ല.
നെയ്യാറ്റിൻകരയിലെ മണവാരിയിലെ വീടിന് നേരെയായിരുന്നു ആക്രമണം. ആനാവൂരിൻറെ മുറിയുടേ ജനലിന് സമീപമാണ് കല്ല് വന്ന് പതിച്ചത്. പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം രണ്ട് അക്രമങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് സിപിഎം പറയുന്നു. വീട്ടുകാർ രാവിലെ വാതിൽ തുറന്നപ്പോഴാണ് കല്ലേറ് നടന്ന വിവരം അറിയുന്നത്.
അതേസമയം സിപിഎം ജില്ലാ കമ്മിറ്റി ഒാഫീസിന് നേരെയുണ്ടായ കല്ലേറിൽ ആറ് എബിവിപി തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.തിരിച്ചറിഞ്ഞ ആറുപേരിൽ മൂന്ന് പേർ ആറ്റുകാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അക്രമം ആസൂത്രിതമാണെന്നും ബിജെപിക്ക് പങ്കുണ്ടെന്നും സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...