തിരുവനന്തപുരം: കേരളം ആവശ്യപ്പെട്ട ഡോസ് കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ സൗജന്യമായി നൽകണമെന്ന് സിപിഎം (CPM) ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. 50 ലക്ഷം ഡോസ് ആവശ്യപ്പെട്ടതിൽ അഞ്ചര ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത്. വാക്സിൻ (Vaccine) ക്ഷാമം മൂലം കേരളം പ്രതിസന്ധിയിലാണ്. സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങണമെന്ന നിലപാട് കനത്ത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാക്സിൻ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കൊവിഡ് പടർന്നുപിടിക്കുമ്പോഴും കൊള്ളയ്ക്ക് അവസരം തേടുകയാണ് കേന്ദ്ര സർക്കാർ. വാക്സിൻ നയം മാറ്റം ഇതിന് തെളിവാണ്. വാക്സിൻ കയറ്റുമതിയിലൂടെ ലാഭം നേടാനാണ് ശ്രമം. വാക്സിൻ ഉത്പാദനത്തിന്റെ 50 ശതമാനം കൈവശമാക്കി കയറ്റുമതി ചെയ്യാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.


ALSO READ: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം; വാക്സിനേഷന് ഉന്തും തള്ളും


ഡോസിന് 150 രൂപയ്ക്ക് കേന്ദ്രത്തിന് തുടർന്നും വാക്സിൻ ലഭിക്കും. അത് കയറ്റുമതി ചെയ്യും. കമ്പനികൾ നിശ്ചയിക്കുന്ന കൂടിയ വിലയ്ക്ക് സംസ്ഥാനങ്ങൾ വാക്സിൻ വാങ്ങണമെന്നത് ക്രൂരതയാണ്. കൊവിഡ് (Covid)പ്രതിരോധത്തിന്റെ പൂർണ ചുമതലയും ഉത്തരവാദിത്തവും സാമ്പത്തിക ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലിൽ വച്ച് കൈകഴുകാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.


വാക്സിൻ ദൗർലഭ്യം മൂലം കേരളത്തിലെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ജനങ്ങളെ പരിഹസിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഒരു ഡോസ് വാക്സിൻ പോലും കേരളത്തിനായി നേടിയെടുക്കാൻ ഈ കേന്ദ്ര സഹമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. വാക്സിൻ (Vaccine) സൗജന്യമായി നൽകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത മുരളീധരൻ കേരളത്തിന്റെ ശത്രുവാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണെന്നും എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക