Thiruvananthapuram : കോവിഡ്  (Covid 19) മാനദണ്ഡങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്യാനെത്തിയ പൊലീസ് (Police) ഉദ്യോഗസ്ഥരെ സിപിഎം നേതാവ് (CPM Leader) ഭീഷണിപ്പെടുത്തി. വിതുര കലുങ്ങ് ജംഗ്ഷനിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ഓട്ടോറിക്ഷകൾ പാർക്കു ചെയ്യരുതെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ഓട്ടോറിക്ഷകൾ പാർക്കു ചെയ്യരുതെന്ന് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സിപിഎം വിതുര ഏരിയ കമ്മറ്റി അംഗവും, സിഐടിയുവിന്റെ വിതുര ഏരിയ സെക്രട്ടറിയുമായ എസ് സജ്ഞയൻ ഭീഷണിപ്പെടുത്തുകയായിരുന്നു .


ALSO READ: Minority Scholarship: കടുത്ത പ്രതികരണം നടത്താതെ ലീ​ഗ് ഒഴികെയുള്ള പാർട്ടികൾ


വിതുര പാഞ്ചായത്ത് കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍  സി കാറ്റഗറിയിലാണ്. സി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ പൊതു ഗതാഗതത്തിന്  നിയന്ത്രണമുള്ളതിനാല്‍ വാഹനം പാര്‍ക്ക് ചെയ്യാനാവില്ലെന്ന വിതുര എസ്ഐയുടെ നിലപാടിനെതിരേയാണ് സി പി എം നേതാവ് രംഗത്തെത്തിയത്.


ALSO READ: Kodakara hawala case: കുഴൽപ്പണ കവർച്ചാക്കേസിൽ ബിജെപി നേതാക്കൾ പ്രതികളല്ലെന്ന് കുറ്റപത്രം


 ''നീ മര്യാദക്ക് സംസാരിക്കണം, ഇമ്മോറല്‍ ട്രാഫിക്കായിട്ടാണ് നീ പെരുമാറുന്നത്,നിന്നെ പൊളിച്ചടുക്കും,നീ ആര്'' എന്ന് പറഞ്ഞ് കൊണ്ടാണ് സിപിഎം നേതാവായ എസ് സജ്ഞയൻ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്.


ALSO READ: Muringoor rape case: സുഹൃത്ത് ബലാത്സം​ഗത്തിന് ഇരയായതായി പരാതി നൽകിയ മയൂഖ ജോണിക്കെതിരെ കേസ്


 എന്നാൽ  നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വിതുര പഞ്ചായത്തില്‍ രോഗ വ്യാപനത്തിന്‍റെ തോത് കൂടുതലായതിനാല്‍ കൂടുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക