സിപിഎമ്മിന്റെ മെഗാ തിരുവാതിരക്കെതിരെ നടപടി, കേസെടുത്ത് പോലീസ്
കോവിഡ് വ്യാപനം രൂക്ഷമായതോടെ അത് തടയാൻ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാൻ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോൾ സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത് വളരെയധികം വിമർശനങ്ങൾക്ക് വഴിവച്ചു
തിരുവനന്തപുരം: സിപിഎം സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരക്കെതിരെ (Mega Thiruvathira) കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 550 പേർക്കെതിരെ പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പാറശാല പോലീസ് കേസെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം സലൂജയും ഇതിൽ ഉൾപ്പെടും.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാണ് തിരുവാതിര കളി നടത്തിയതെന്ന് കാണിച്ച് തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് 502 പേരടങ്ങുന്ന മെഗാ തിരുവാതിര അരങ്ങേറിയത്.
Also Read: സംസ്ഥാനത്ത് 84,000 അതിദരിദ്ര കുടുംബങ്ങളെന്ന് സർവേ, കുറവ് കോട്ടയത്ത്, മലപ്പുറത്ത് 16,055 കുടുംബങ്ങൾ
പൊതുപരിപാടിയില്‍ 150 പേരെ പങ്കെടുക്കാവു എന്ന നിയന്ത്രണം നിലനില്‍ക്കെയാണ് ഇത്രയധികം പേരെ പങ്കെടുപ്പിച്ച് കൊണ്ട് തിരുവാതിര നടത്തിയത്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ അത് തടയാൻ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാൻ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോൾ സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത് വളരെയധികം വിമർശനങ്ങൾക്ക് വഴിവച്ചു. കോഴിക്കോട് കടപ്പുറത്ത് സിപിഎം പൊതുസമ്മേളനത്തിന് ജില്ലയുടെ വിവിധിയിടങ്ങളില്‍നിന്നായി ആയിരകണക്കിനുപേർ എത്തിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...