തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിന് നേരെ കല്ലേറ്. മൂന്ന് ബൈക്കുകളിൽ എത്തിയവർ കല്ലെറിഞ്ഞുവെന്നാണ് ജീവനക്കാർ പറയുന്നത്. ആക്രമണത്തിൽ ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. പോലീസ് പിന്തുടർന്നെങ്കിലും അക്രമിസംഘത്തെ പിടികൂടാനായില്ല. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ജില്ലാ സെക്രട്ടറി ആരോപിക്കുന്നത്. വഞ്ചിയൂർ സംഘർഷത്തിന്റെ തുടർച്ചയാണിതെന്നും ആനാവൂർ നാ​ഗപ്പൻ പറ‍ഞ്ഞു. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സിസിടിവി കേന്ദ്രീകരിച്ചും അക്രമിസംഘം എത്തിയ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.