തിരുവനന്തപുരം: വിഎസ് ഇല്ലാതെ ഒരു പാർട്ടി കോൺ​ഗ്രസ്. ഹൈദരാബാദിൽ നടന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺ​ഗ്രസിൽ വരെ പങ്കെടുത്ത വിഎസ് ഇത്തവണ സ്വന്തം മണ്ണിൽ നടക്കുന്ന സമ്മേളനത്തിനില്ല. 1964-ൽ സിപിഐ എക്സിക്യൂട്ടീവിൽ നിന്നും ഇറങ്ങിപ്പോയി സിപിഎം രൂപികരിച്ച 32 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന രണ്ട് പേരിൽ ഒരാളാണ് വിഎസ് അച്യുതാനന്ദൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ പാർട്ടി കോൺഗ്രസ്സിൽ സീതാറാം യെച്ചൂരിക്ക് എതിരെ കേരള ഘടകം നിലപാട് എടുത്തപ്പോൾ വിഎസ് യെച്ചൂരിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അത് പാർട്ടി കോൺഗ്രസ്സിൽ തന്നെ വലിയ ചർച്ചയാകുകയും ചെയ്തു. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് വേലിക്കകത്ത് വീട്ടിൽ വിശ്രമത്തിലാണ് വിഎസ്. അനാരോ​ഗ്യം കാരണം മകൻ അരുൺ കുമാറിനൊപ്പമാണ് വിഎസ് താമസിക്കുന്നത്. ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ സന്ദർശകരെയും അനുവദിക്കാറില്ല.


ഇന്ന് തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമിക്കുമ്പോൾ വിഎസ്സിന്റെ മനസ്സ് മുഴുവൻ സമ്മേളന നഗരിലാകും. ടി.വിയിലൂടെയും പത്രത്തിലൂടെയുമാണ് ഇത്തവണത്തെ സമ്മേളന വാർത്തകൾ വിഎസ് അറിയുന്നത്.  കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും വിഎസ് പങ്കെടുത്തിരുന്നില്ല. സമ്മേളനത്തിന്റെ പ്രചരണ ബോർഡുകളിലൊന്നും ഇത്തവണ പാർട്ടി വിഎസിനെ ഉൾപ്പെടുത്തിയിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.