തിരുവനന്തപുരം: കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ (KP Anilkumar) സിപിഎമ്മിലേക്ക് ചേക്കേറിയതിന് പിന്നാലെ പ്രതികരണവുമായി പൊളിറ്റ് ബ്യൂറോ (Polit Bureau) അം​ഗം എംഎ ബേബി (MA Baby). യുഡിഎഫിൽ നിന്നും കൂടുതൽ പേർ സിപിഎമ്മിലും (CPM) എൽഡിഎഫിലും എത്തുമെന്ന് എംഎ ബേബി പറഞ്ഞു. കോൺഗ്രസ് (Congress), ലീഗ് നേതാക്കളും പ്രവർത്തകരും യു‍ഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് എത്തും. വന്നവർക്കാർക്കും നിരാശരാകേണ്ടി വരില്ലെന്നും അർഹമായ പരിഗണന നൽകുമെന്നും എംഎ ബേബി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആർഎസ്പിയെ വിമർശിച്ചും എംഎ ബേബി രം​ഗത്തെത്തി. ആർഎസ്പി എൽഡിഎഫിനെ വഞ്ചിച്ച് യുഡിഎഫിലേക്ക് പോയ പാർട്ടിയാണ്. ആർഎസ്പി വഞ്ചന തുടരുകയാണ്. ആർഎസ്പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ല. അതേസമയം കേരളാ കോൺഗ്രസ് എമ്മിന്റെ വരവ് എൽഡിഎഫിന് ഗുണം ചെയ്തു. കേരളാ കോൺഗ്രസ് (എം) അവരുടെ ശക്തി തെളിയിച്ചു. എൽഡിഎഫിനെ ശക്തിപ്പെടുത്താനും ഇവർക്ക് കഴിഞ്ഞെന്നും എം എ ബേബി പറഞ്ഞു.


Also Read: Kp Anilkumar to Cpm| കെ.പി അനിൽകുമാറിന് സി.പി.എമ്മിൽ ഉജ്ജ്വല സ്വീകരണം,ഷാളണിയിച്ച് സ്വീകരിച്ച് കൊടിയേരി ബാലകൃഷ്ണൻ


ഇന്നലെയാണ് കെ പി സി സി മുൻ ജനറൽ സെക്രട്ടറി ആയിരുന്ന കെ പി അനിൽകുമാർ സി പി എമ്മിൽ ചേർന്നത്. കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാളണിയിച്ചാണ് സ്വീകരിച്ചത്.  കോൺ​ഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ എല്ലാ പരി​ഗണനയും നൽകുമെന്ന് കൊടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കോൺ​ഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു.


Also Read:  KP AnilKumar Resignation: കെപി അനില്‍ കുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്ന് കെ സുധാകരന്‍


അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപി അനില്‍കുമാറിന്റെ (KP Anilkumar) വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ (Membership) നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ (K Sudhakaran) എംപി ഇതിന് പിന്നാലെ വ്യക്തമാക്കി. അനില്‍കുമാര്‍ പാർട്ടി വിട്ടു പോയതില്‍ കോൺ​ഗ്രസിന് (Congress) ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയോട് ആളുകള്‍ക്ക് സ്‌നേഹം കൂടും. പാര്‍ട്ടിയെ കുറിച്ച് ബഹുമാനം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheeshan) പ്രതികരിച്ചു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.