തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെ താക്കീത് ചെയ്ത് സിപിഎം. സർക്കാരിനും പാർട്ടിക്കുമെതിരെ ഉയർത്തിയ ആരോപണങ്ങളിൽ അൻവറിന്റെ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർച്ചയായി മാധ്യമങ്ങൾ വഴി ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണ്. സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പാർട്ടി പരിശോധിക്കുന്നുണ്ട്. ആരോപണങ്ങളിൽ സർക്കാരിൻ്റെ അന്വേഷണവും നടക്കുകയാണ്. പാർട്ടിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് അൻവർ പിന്തിരിയണമെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിപിഎം നിർദ്ദേശം നൽകി.


സിപിഎം പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം


നിലമ്പൂർ എംഎൽഎ പിവി അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് നിയമസഭയിലും നിലമ്പൂർ മണ്ഡലത്തിലും പ്രവർത്തിച്ചുവരുന്നത്. അദ്ദേഹം സിപിഎം പാർലമെന്ററി പാർട്ടി അം​ഗവുമാണ്. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയുടെ മുൻപാകെ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്.


പരാതിയുടെ കോപ്പി പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലും പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർട്ടിയുടെ പരി​ഗണനയിലുമാണ്. വസ്തുതകൾ ഇതായിരിക്കെ ​ഗവൺമെന്റിനും പാർട്ടിക്കും എതിരെ അദേഹം തുടർച്ചയായ ആരോപണങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവരികയാണ്.


പിവി അൻവർ എംഎൽഎയുടെ ഈ നിലപാടിനോട് പാർട്ടിക്ക് യോജിക്കാൻ കഴിയുന്നതല്ല. പിവി അൻവർ എംഎൽഎ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ പാർട്ടി ശത്രുക്കൾക്ക് ​ഗവൺമെന്റിനേയും പാർട്ടിയേയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്ന് പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിക്കുന്നു.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.