MV Govindan: `കേരളത്തോട് അവഗണന, ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി-യുഡിഎഫ് ഡീൽ`
MV Govindan: കേരളത്തിന്റെ അത്ര ഗുരുതരമല്ലാത്ത ദുരന്തങ്ങൾ നടന്ന സംസ്ഥാനത്ത് ഇതിനകം തന്നെ സഹായം നൽകാൻ ബിജെപി സർക്കാർ തയാറായിട്ടുണ്ടെന്നും കേരളത്തെ അവഗണിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ അദ്ദേഹം വിമർശിച്ചു. വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് വലിയ സഹായം കിട്ടുമായിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പ്രധാനമന്ത്രി സന്ദർശിച്ചിട്ടും വയനാടിന് ഒന്നും കിട്ടിയില്ല. കേരളത്തിന്റെ അത്ര ഗുരുതരമല്ലാത്ത ദുരന്തങ്ങൾ നടന്ന സംസ്ഥാനത്ത് ഇതിനകം തന്നെ സഹായം നൽകാൻ ബിജെപി സർക്കാർ തയാറായിട്ടുണ്ടെന്നും എന്നാൽ കേരളത്തെ അവഗണിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Read Also: ആത്മകഥാ വിവാദം സംസ്ഥാന സെക്രട്ടേറിയേറ്റിൽ; ഗൂഢാലോചനയുടെ ഭാഗമെന്ന് ഇ പി ജയരാജൻ
കള്ളപ്പണക്കേസിലും എൽഡിഎഫിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എന്നാൽ പാലക്കാട് ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി-യുഡിഎഫ് ഡീലാണ് നടക്കുന്നത്. നാലു കോടി രൂപ ഷാഫി പറമ്പിലിന് കൊടുത്തെന്ന കെ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ അതിന്റെ തെളിവാണ്. പണം മാത്രമല്ല, വോട്ടും കൈമാറുകയെന്ന ഡീലാണ് ഇവർ തമ്മിലുള്ളത്. തൃശൂരിൽ കോൺഗ്രസിന്റെ വോട്ട് ബിജെപിക്കാണ് കിട്ടിയത്.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 9 കോൺഗ്രസ് നേതാക്കളാണ് പാർട്ടി വിട്ടത്. അവസാനമായി കോൺഗ്രസ് വിട്ട കൃഷ്ണകുമാരി വെള്ളിനേഴി പഞ്ചായത്തിലെ കോൺഗ്രസ്- ബിജെപി ബന്ധത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ നേതാവാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഓരോ ദിവസം കഴിയുമ്പോഴും എൽഡിഎഫിന് അനുകൂലമായി പാലക്കാട് മാറുകയാണ്. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് വരുത്തി കഴിഞ്ഞ തവണത്തെപ്പോലെ വോട്ട് നേടാനുള്ള കപടതന്ത്രമാണ് കോൺഗ്രസ് പയറ്റുന്നത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും.
മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മതസൗഹാർദം തകർത്ത് നേട്ടമുണ്ടാക്കാനാണ് മതരാഷ്ട്രവാദികൾ ശ്രമിക്കുന്നതെന്നും എന്നാൽ വിഷയം പരസ്പരം ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.