തൃശൂർ: തൃശൂരിൽ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചാലും സുരേഷ് ​ഗോപി ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ചാരിറ്റിയും രാഷ്ട്രീയവും രണ്ടാണ്. ചാരിറ്റിയെ രാഷ്ട്രീയ പ്രവർത്തനമാക്കരുത്. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിച്ചാലും  ബിജെപിക്ക് തൃശൂരിൽ ജയിക്കാനാകില്ല. 365 ദിവസം സുരേഷ് ഗോപി തൃശൂരിൽ വന്ന് ചാരിറ്റി പ്രവര്‍ത്തനം നടത്തിയാലും വിജയിക്കില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർഎസ്എസുമായി സംവാദത്തിന് സിപിഎം തയ്യാറാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിൽ ചർച്ചയാകാം. എന്നാൽ ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചയിൽ ആശങ്കയുണ്ട്. രണ്ട് വർഗീയ കക്ഷികൾ തമ്മിലുള്ള  ചര്‍ച്ചയിലൂടെ വർഗീയത ശക്തിപ്പെടുക എന്നതിലാണ് ഉത്കണ്ഠയെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രധിരോധ ജാഥയുടെ ഭാഗമായി തൃശൂര്‍ രാമനിലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും എംവി ​ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. ഏഷ്യാനെറ്റ് ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധം നടത്തിയെന്ന് പറയുന്നവർ എന്തിനാണ് പ്രതിഷേധം നടത്തിയതെന്ന് കൂടി വ്യക്തമാക്കണം. ചാനൽ ജീവനക്കാരിയുടെ കുട്ടിയെ നിർത്തി വാർത്ത ചമക്കുകയായിരുന്നു. ഇക്കാര്യം പറയാൻ പലർക്കും മടിയാണ്. ഈ വിഷയം ചർച്ച ചെയ്യപ്പെട്ടില്ല. ഇത്തരം ആടിനെ പട്ടിയാക്കുന്ന പ്രചാര ശൃംഖല വ്യാജ രാഷ്ട്രീയത്തെ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.