MV Govindan: `നല്ല തിരക്കഥ ഒരുക്കണം, ഇത് ആദ്യ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥ`; സ്വപ്നക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ
CPM State Secretary MV Govindan: സ്വപ്ന സുരേഷിന്റെ ആരോപണം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന് സ്വപ്ന സുരേഷ് പറയുന്ന വിജേഷ് പിള്ളയെ അറിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന് സ്വപ്ന സുരേഷ് പറയുന്ന വിജേഷ് പിള്ളയെ അറിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കണ്ണൂരിൽ പിള്ളമാരില്ല. വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ള ആയത്. പുറത്തുനിന്ന് ആരെങ്കിലും താമസിക്കാൻ വന്നവരേ തന്റെ നാട്ടിൽ പിള്ളമാരായി ഉണ്ടാകൂ. അല്ലാതെ ആരും ഇല്ല. സ്വപ്ന സുരേഷിന്റെ ആരോപണം ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയാണ്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തിരക്കഥ തയ്യാറാക്കുമമ്പോൾ ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണമെന്നും ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്താണ് കാര്യമെന്നും എംവി ഗോവിന്ദൻ പരിഹസിച്ചു. സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ കേസ് കൊടുക്കും, ആയിരം പ്രാവശ്യം ധൈര്യമുണ്ട്. നിയമപരമായ എല്ലാ രീതിയിലും ഇതിനെ കൈകാര്യം ചെയ്യും. സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും എനിക്കും ഇവരുടെയൊന്നും ചീട്ട് ആവശ്യമില്ല. പുറത്തുകൊണ്ടുവരാൻ ഇനി ഒന്നും തന്നെ ഇല്ല. എല്ലാം കഴിഞ്ഞതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
‘സ്വപ്നയുടെ ആരോപണം ഞാൻ മുഖവിലയ്ക്കെടുക്കുന്നില്ല. ആരോപണം തെറ്റാണെന്ന് പറയാൻ വേണ്ട വ്യവസ്ഥയെങ്കിലും വേണ്ടെ? തിരക്കഥ തയാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയാറാക്കണം. ഇങ്ങനെ ആദ്യത്തെ മിനിറ്റിൽതന്നെ പൊട്ടിപ്പോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യം? കേസ് കൊടുക്കാൻ ഒന്നല്ല ആയിരം പ്രാവശ്യം ധൈര്യമുണ്ട്. നിയമപരമായി എല്ലാ രീതിയിലും കൈകാര്യം ചെയ്യും. പുറത്തുകൊണ്ടുവരാൻ എന്തൊക്കെയോ ഉണ്ടെന്ന് ആവർ പറഞ്ഞു. ഒന്നുമില്ല. ഒരു കാര്യവും മറച്ചുവയ്ക്കാൻ വേണ്ടി ഞങ്ങൾക്ക് ആരെയും സമീപിക്കേണ്ട ആവശ്യമില്ല. എന്തൊക്കെയാണോ വിശദീകരിക്കാൻ അവർക്കുള്ളത്, എല്ലാം വിശദീകരിക്കട്ടെ. വിജയൻ പിള്ള എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. അതാണ് പറഞ്ഞത്, തിരക്കഥ തയ്യാറാക്കുമ്പോൾ പറ്റുന്ന സൈസ് ആളെ കണ്ടെത്തി തയ്യാറാക്കാണം. ഇല്ലെങ്കിൽ ഇമ്മാതിരിയെല്ലാം പറഞ്ഞാൽ ജനങ്ങൾ അംഗീകരിക്കില്ല’ എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...