തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ആദ്യ സന്നാഹ മത്സരം മഴയിൽ മുങ്ങി. 2 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴയിൽ മുങ്ങി നിൽക്കുന്ന സാഹചര്യത്തിലാണ്. ഗുവാഹാട്ടിയിൽ നടക്കുന്ന ബംഗ്ലാദേശ് - ശ്രീലങ്ക മത്സരവും ഹൈദരാബാദിൽ നടക്കുന്ന ന്യുസീലൻഡ് - പാകിസ്ഥാൻ മത്സരവും ആവേശകരമായി മുന്നോട്ട് പോകുമ്പോൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മഴ തകർത്താടുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ മത്സരം സിക്സറുകളും ഫോറുകളും കൊണ്ട് ഹൈ സ്കോറിങ്ങ് ഗെയിമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രിക്കറ്റ് പ്രേമികൾക്കിടയിലേക്കാണ് മഴ വില്ലനായി അവതരിച്ചിരിക്കുന്നത്. എത്രയും വേഗം മത്സരം ആരംഭിക്കുമെന്ന പ്രതീക്ഷയിൽ ടെലിവിഷൻ ക്രിക്കറ്റ് പ്രേമികൾ. ആളൊഴിഞ്ഞ സ്റ്റേഡിയമാണ് മത്സരത്തിന്റെ സമയം കഴിഞ്ഞും കാണപ്പെടുന്നത്. ODI ക്രിക്കറ്റിന്റെ ആവേശം കേരളത്തിൽ അവസാനിച്ചോ എന്ന വലിയ ചോദ്യത്തിന് ഉത്തരം ലഭിക്കുകയാണോ? ക്രിക്കറ്റ് ലോകകപ്പിന് പോലും കാണികൾ എത്തിച്ചേരാത്തത് വലിയൊരു ചർച്ചയ്ക്ക് വഴിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


Also Read: Asian Games 2023 : ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്ത്; ആകെ സ്വർണനേട്ടം ആറായി


ഇന്ത്യ - ശ്രീലങ്ക സീരീസിലെ അവസാന ഏകദിനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നപ്പോഴും ഇതേ ചോദ്യങ്ങൾ ആവർത്തിച്ചിരുന്നെങ്കിലും അത് വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് ഇന്നത്തെ മത്സരത്തിൽ കാണികളില്ലാത്ത അവസ്ഥ വിരൽ ചൂണ്ടുന്നത്. ക്രിക്കറ്റ് T20 എന്ന ലോകത്തേക്ക് ചുരുങ്ങുന്നു എന്ന സംശയങ്ങൾ തള്ളിക്കളയാൻ വരട്ടെ. 9 മണിക്കൂർ നീണ്ട ODI മത്സരത്തിന്റെ സമയം ക്ഷമ തെറ്റിക്കുന്നുവോ തുടങ്ങി 100 സംശയങ്ങളാണ് കാലിയായ ഗ്രൗണ്ട് കാണുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ നിറയുന്നത്.


മഴ വില്ലനായി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഗ്രീൻഫീൽഡിൽ അടുത്ത 3 ദിവസങ്ങളിലും ഇതുപോലെ ശക്തമായ മഴ പെയ്യുകയാണെങ്കിൽ ക്രിക്കറ്റ് ആസ്വാദനത്തെ ബാധിക്കുമെന്ന് തീർച്ച. ഒക്ടോബർ 3ന് നടക്കുന്ന ഇന്ത്യ - നെതർലൻഡ്സ് മത്സരത്തിൽ കാണികൾ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് ICC.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.