കാസർകോട്: ഫാഷന്‍ ഗോൾഡ് നിക്ഷേപ തട്ടിപ്പ് (Fashion Gold Scam) കേസില്‍ ലീഗ് നേതാവും മുൻ എംഎല്‍എയുമായിരുന്ന എം സി കമറുദ്ദീനെ (MC Kamaruddin) ക്രൈംബ്രാഞ്ച് (Crime Branch) വീണ്ടും ചോദ്യം ചെയ്യുന്നു. നിലവിൽ കസ്റ്റഡിയിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളുമായി ഒന്നിച്ചിരുത്തിയാണ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. ഡിവൈഎസ്പി എം സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ 11 മണിയോടെ കമറുദ്ദീന്‍ എത്തിയത്. നിക്ഷേപ തട്ടിപ്പ് കേസില്‍  80 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞശേഷം ഇപ്പോൾ ജാമ്യത്തിലാണ് കമറുദീൻ. ജ്വല്ലറി സംബന്ധമായ സാമ്പത്തിക ഇടപാടുകളിൽ താൻ നേരിട്ട് ഇടപെട്ടിട്ടില്ലെന്നാണ് എം.സി. കമറുദ്ദീന്റെ നിലപാട്. 2020 നവംബർ ഏഴിനാണ് മഞ്ചേശ്വരം എംഎല്‍എയും ജ്വല്ലറി ചെയര്‍മാനുമായിരുന്ന എം സി കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.


Also Read: തട്ടിപ്പിന് തെളിവുണ്ട്; എം.സി കമറുദ്ദീന്റെ അറസ്റ്റ് ഉടൻ 


നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരികെ കൊടുക്കുമെന്നാണ് കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങൾ പറയുന്നത്. നേരത്തെ എം സി കമറുദ്ദീനെ പല തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പൂക്കോയ തങ്ങള്‍ ഒളിവിലായതിനാല്‍ അന്വേഷണ പുരോഗതിയെ ബാധിച്ചിരുന്നു. പത്ത് മാസത്തോളം നേപ്പാളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പൂക്കോയ തങ്ങൾ കഴിഞ്ഞ ദിവസമാണ് കോടതിയിൽ കീഴടങ്ങിയത്.


Also Read: മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എംസി ഖമറുദ്ദീന്‍!!


ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷിക്കുന്നതിനിടെയാണ് പൂക്കോയ തങ്ങളുടെ കീഴടങ്ങല്‍. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡിയായ പൂക്കോയ തങ്ങൾ 148 കോടി തട്ടിപ്പിലാണ് അന്വേഷണം നേരിടുന്നത്. ഇപ്പോള്‍ അദ്ദേഹം കീഴടങ്ങിയതോടെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം. കേസില്‍ നേരത്തെ അറസ്റ്റിലായ കമറുദ്ദീന്‍ മൂന്ന് മാസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.