സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്.  മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ ശബ്ദസന്ദേശം പ്രചരിച്ച സംഭവത്തിലാണ് സ്വപനയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി ക്രൈംബ്രാഞ്ച് എറണാകുളം സെഷന്‍സ് കോടതിയെയാണ് സമീപിച്ചത്.  എന്നാല്‍ തങ്ങള്‍ക്ക് എതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 


Also Read: വന്ദേഭാരത്‌ വിമാനങ്ങളില്‍ സ്വപ്ന കടത്തിയത് 10 കോടിയുടെ വിദേശ കറന്‍സി


ഹൈക്കോടതി ഹർജിയിൽ ഈ മാസം16 ന് വിധി പറയും. അതിന് ശേഷം തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.  ഇതിനിടയിൽ സ്വര്‍ണക്കടത്ത് കേസിലെ വിചാരണയെച്ചൊല്ലി കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്നും വിവരമുണ്ട്. 


എന്‍ഐഎ കേസിലെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തെ എതിർത്ത് കൊണ്ട് എന്‍ഐഎ രംഗത്തെത്തിയിരുന്നു. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിംഗ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കോടതിലേക്ക് കേസ് മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹ കുറ്റം അടക്കം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക എന്‍ഐഎ കോടതിയില്‍തന്നെ കേസ് തുടരണമെന്ന് എന്‍ഐഎയും ആവശ്യപ്പെട്ടു. മാത്രമല്ല കേസ് മണി ലോണ്‍ഡറിംഗ് ആക്ട് പ്രകാരം വരുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.